ഈവ്‌ലാബ്‌സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി നിക്ഷേപം

Posted on: August 4, 2022

കൊച്ചി: കളമശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന ഈവ്‌ലാബ്‌സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

ജിറ്റോ എയ്ജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്ക്‌സ്, വ്യക്തിഗത നിക്ഷേപകര്‍ എന്നിവയില്‍ നിന്നാണ് ഈവ്‌ലാ ഈ നിക്ഷേപ സമാഹരണം നടത്തിയത്.

എയ്ജല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് പുറമെ വര്‍ഗീസ് മാളിയേക്കല്‍, ജോസ് പട്ടാറ, തോമസ് മാളിയേക്കല്‍, സോമകുമാര്‍ കൊളത്തൂര്‍, കരിഷ്മ മക്കര്‍, അഫ്‌സല്‍ സാലു എന്നിവരാണ് നിക്ഷേപം നല്‍കിയ വ്യക്തികള്‍.

 

TAGS: Evelabs |