ഇരിങ്ങാലക്കുടയിലും ഐ.ടി. പാര്‍ക്ക് തുറന്നു

Posted on: February 22, 2021

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ആദ്യത്തെ ഐ.ടി. ഹബ്ബ് പ്രവര്‍ത്തനം തുടങ്ങി. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്കാണ് (ഐ.എം.ഐ.ടി.) പ്രവര്‍ത്തനം ആരംഭിച്ചത്.

കുറഞ്ഞസമയംകൊണ്ട് വിവരസാങ്കേതികമേഖലയില്‍ തങ്ങളുടേതായ സാന്നിധ്യമറിയിച്ച ഐ.എം.ഐ.ടി. കാട്ടൂരിലാണ് ഐ.ടി. പാര്‍ക്ക് ആദ്യം തുടങ്ങിയത്. രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതിന്റെ ഓഫീസ് ഇരിങ്ങാലക്കുട നഗരത്തില്‍ ആരംഭിച്ചിരിക്കുന്നത്.

പാര്‍ക്ക് കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ.ടി. ചെയര്‍മാന്‍ അഡ്വ. എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്, ഐ.ടി.യു. ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്സണ്‍, ഐ.എം.ഐ.ടി. സി.ടി.ഒ. ജീസ് ലാസര്‍, ഡയറക്ടര്‍മാരായ ഡോ. അബ്ദുല്‍ മനാഫ്, ടി.വി. ജോണ്‍സണ്‍, സെന്തില്‍ നാഥന്‍, ഡോ. സെയ്ഫ്, അജി കെ. തോമസ്, വര്‍ഗീസ് പുത്തനങ്ങാടി, ബിസിന്‍ ശങ്കരന്‍, വിനോയ്, ശ്രീകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്നതരത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.

ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക് (ഐ.എം.ഐ.ടി.) പ്രവര്‍ത്തനം ആരംഭിച്ചു.