ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഉദ്ഘാടനം

Posted on: February 8, 2021

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രിസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടിബിഐ) പ്രഫ.കെ.യു. അരുണന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്തു.

കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷനായി. കോളജിലെ സ്ത്രീകളുടെ കൂട്ടായ്മ മുന്നോട്ടുവയ്ക്കന്ന ‘ഓര്‍പാഡ് ‘ എന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ സംരംഭം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു.

കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ റിയാസ് മുഹമ്മദ്, തൃശൂര്‍ എംഎസ്എംഇ ഇന്‍വസ്റ്റിഗേറ്റര്‍ രേഖ കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു. സംവാദ മോഡറേറ്ററും കോളജ് ഐഇ ഡിസി നോഡല്‍ ഓഫീസറുമായ രാഹുല്‍ മനോഹര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.