യുഎസ്ടി ഗ്ലോബല്‍ ഇനി യുഎസ്ടി

Posted on: December 18, 2020

തിരുവനന്തപുരം : ബ്രാന്‍ഡ് പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബല്‍ പേരിലെ ഗ്ലോബല്‍ ഒഴിവാക്കി. ഇനി മുതല്‍ യുഎസ്ടി എന്നായിരിക്കും. ടെക്‌നോ പാര്‍ക്ക് ആസ്ഥാനമായ കമ്പനിയുടെ ഔദ്യോഗിക പേര്.

കേരളത്തിലെ ആദ്യ യുണികോണ്‍ ഐടി കമ്പനിയാണ്. ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യന്‍ (100 കോടി)ഡോളറിലുമധികം മൂല്യമുള്ള കമ്പനികളെയാണു യുണികോണ്‍ ആയി കണക്കാക്കുന്നത്. 1999 ലാണ് അമേരിക്കയിലെ ബഹുരാഷ്ട്ര ഗ്രൂപ്പിന്റെ മേധാവിയായിരുന്ന ജി. എ. മോനോന്‍ യുഎസ് സോഫ്റ്റ് വെയര്‍ കേരളത്തിലേക്കു കൊണ്ടുവന്നത്. പിന്നീടതു യുഎസ്ടി ഗ്ലോബലായി. പുതിയ വെബ്‌സൈറ്റ് വിലാസം ust.com.

TAGS: Ust |