കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌ക്കാരം

Posted on: October 7, 2020

ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ദേശീയ പുരസ്‌ക്കാരം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള മൂന്നു പുതുസംരംഭങ്ങള്‍ക്ക് പുരസ്‌ക്കാരമുണ്ട്. കൊച്ചിയിലെ ഡിസൈന്‍ ഇന്നൊവേഷന് പ്രൈവറ്റ് ലിമിറ്റഡ്, വിനു ആര്‍ കൃഷ്ണന്‍ (കൃഷി, ഉത്പാദനക്ഷമതാ വിഭാഗം), കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിംഗ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ 2015 ല്‍ തുടങ്ങിയ ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-ബാന്‍ഡികൂട്ട്, തിരുവനന്തപുരം (അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍.പി. വിമല്‍ ഗോവിന്ദ് എം. കെ. റഷീദ് കെ) എന്നിവയ്ക്കാണ് ബഹുമതി.

തെങ്ങുചെത്താന്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് നവ ഡിസൈന്‍ ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചത്. ചക്കപ്പൊടിയില്‍ നിന്ന് ചക്കയ്ക്ക് സംഘടിത വിപണി ഉണ്ടാക്കിയതിനാണ് ഗോഡ്‌സ് ഓണ്‍ ഫുഡ് സൊലൂഷന്‍സിനെ തിരഞ്ഞെടുത്തത്. മനുഷ്യ ഇടപെടലില്ലാതെ ഓടകളും മറ്റും ശുചീകരിക്കുന്ന റോബോട്ടാണ് ജെന്റോബോട്ടിക് വികസിപ്പിച്ചത്.

TAGS: Startup Mission |