സ്റ്റാർട്ടപ്പ് വായ്പകൾ ഇനി മുൻഗണനാ വിഭാഗത്തിൽ

Posted on: September 5, 2020

മുംബൈ: മുന്‍ഗണനവായ്പകളുടെ മാനദണ്ഡങ്ങള്‍ പുതുക്കിനിശ്ചയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവ് പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പുകളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം ആരോഗ്യമേഖലയിലെ പശ്ചാത്തലവികസനത്തിനും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനും കര്‍ഷക ഉത്പാദന സംഘടനകള്‍ക്കുമുള്ള മുന്‍ഗണനവായ്പയുടെ പരിധി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ 50 കോടി രൂപവരെയുള്ള വായ്പകളാണ് ഈ വിഭാഗത്തില്‍ വരുക.

ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേതടക്കം ആരോഗ്യരംഗത്തെ പശ്ചാത്തലമേഖലയില്‍ മുന്‍ഗണനവായ്പകളുടെ പരിധി പത്തുകോടി രൂപയായി ഉയര്‍ത്തി. ടയര്‍ രണ്ടുമുതല്‍ നാലുവരെയുള്ള നഗരങ്ങളില്‍ ആരോഗ്യസംവിധാനമൊരുക്കുന്നതിനുള്ള വായ്പകളാണ് ഇതില്‍ ഉള്‍പ്പെടുക. പുനരുപയോഗിക്കാവുന്ന ഊര്‍ജപദ്ധതികള്‍ക്കുള്ള മുന്‍ഗണനവായ്പ പരിധി 15 കോടിയില്‍നിന്ന് 30 കോടിയാക്കി.

TAGS: Startup Mission |