സ്റ്റാർട്ടപ് ഉത്പന്ന പ്രദർശനം 23 ന് കൊച്ചിയിൽ

Posted on: December 17, 2019

കൊച്ചി : കേരള സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും ടെക്‌നോ ലോഡ്ജും ചേർന്നു കളമശേരിയിൽ ആരംഭിക്കുന്ന ടെക്‌നോ സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റാർട്ടപ് ഉത്പന്നങ്ങൾക്കായി സൗജന്യ പ്രദർശന വേദി ടെക്‌നോസിയം ഒരുക്കുന്നു.

ചെറുകിട വ്യവസായികളുടെ മുന്നിൽ സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുകയാണു ലക്ഷ്യം. ഡിസംബർ 23 നാണു പ്രദർശനം. സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേറ്ററുകൾക്കും പങ്കെടുക്കാം. ഫോൺ : 9446365596.