സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം കണ്ടെത്താന്‍ കെഎസ് യുഎം-ന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സ് 101 ബുധനാഴ്ച മുതല്‍

Posted on: August 6, 2019

തിരുവനന്തപുരം: ആദ്യഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംസ്ഥാന വ്യാപകമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സ് 101 പരിപാടി സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ഏഴുമുതല്‍ ഒന്‍പതുവരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് രാവിലെ പത്തു മുതല്‍ അഞ്ചുവരെ പരിപാടി നടക്കുന്നത്. ഓരോ വേദിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതും കെഎസ് യുഎമ്മിന്റെ യൂണീക്ക് ഐഡിയുള്ളതുമായ പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ നിക്ഷേപകര്‍ക്കു മുന്‍പില്‍ നേരിട്ട് അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും.

സെബി രജിസ്‌ട്രേഷനുള്ളതും നിക്ഷേപത്തിനു സഹായിക്കുന്നതുമായ സ്ഥാപനമായ 100 എക്‌സ്.വിസി-യുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ വത്സല്‍ കനാകിയ പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളുമായി സംവദിക്കും. നിക്ഷേപങ്ങളെക്കുറിച്ചുള്ള അനുബന്ധ വിഷയങ്ങളും പരിപാടികളില്‍ ചര്‍ച്ച ചെയ്യും.

ആദ്യപരിപാടി കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കിലെ കെഎസ് യുഎം ഓഫീസില്‍ ഓഗസ്റ്റ് ഏഴിന് നടക്കും. https://in.explara.com/e/earlystagestartupinvestment-calicut എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രണ്ടാമത്തെ പരിപാടി കൊച്ചിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലെ കെഎസ് യുഎം ഓഫീസില്‍ അടുത്ത ദിവസം നടക്കും. ഇതിലേയ്ക്ക് https://in.explara.com/e/earlystagestartupinvestment എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ടെക്‌നോപാര്‍ക്കിലെ കെഎസ് യുഎം ഓഫീസില്‍ ഓഗസ്റ്റ് 9-നു നടക്കുന്ന മൂന്നാമത്തെ പരിപാടിയിലേയ്ക്ക് https://in.explara.com/e/earlystagestartupinvestment-tvpm എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് പ്രജീത് ഫോണ്‍: 8075690325.

TAGS: Startup Mission |