സ്റ്റാര്‍ട്ടപ് നിക്ഷേപം : നികുതിയിളവിനു നീക്കം

Posted on: April 30, 2019


ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ യോഗ്യരായ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ ലഭിക്കുന്ന നിക്ഷേപം (ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ) 25 കോടിയിലേറെയാണെങ്കില്‍ നിലവില്‍ അതിന് ആദായനികുതി ബാധകമാണ്. എയ്ഞ്ചല്‍ ടാക്‌സ് എന്നറിയപ്പെടുന്ന ഈ നികുതി നിക്ഷേപകരെ അകറ്റുന്നെന്ന വാദഗതി ശക്തമായതിനാലാണ് ഇളവനുവദിക്കാന്‍ നീക്കം.

യോഗ്യരായ നിക്ഷേപകരില്‍ നിന്ന് 25 കോടിയിലേറെ നിക്ഷേപം കിട്ടിയാലും നികുതി ഒഴിവാക്കാനാണു തീരുമാനം. ഇതിനായി അക്രഡിറ്റേഷന്‍ ഉള്ള നിക്ഷേപകര്‍ എന്ന ഒരു വിഭാഗത്തെ നിര്‍ണയിക്കും. വ്യവസായ പ്രോത്സാഹന വകുപ്പാണ് നിര്‍വചനം രൂപപ്പെടുത്തുന്നത്.

TAGS: Startup Mission |