അക്ഷയ തൃതീയ ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ്ആലുക്കാസ്

Posted on: April 30, 2024

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. 50,000 രൂപയോ അതില്‍ കൂടുതലോ വില വരുന്ന ഡയമണ്ട്- അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 2000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. മെയ് 12 വരെയാണ് ഓഫറിന്റെ കാലാവധി.

50,000 രൂപയോ അതില്‍ അധികമോ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 1000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും, 10000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 500 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. മെയ് 3 മുതല്‍ 12 വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക.

ദശലക്ഷത്തിലേറെ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളില്‍ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഈ അക്ഷയ ത്രിതീയ പ്രമാണിച്ച് ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പാരമ്പര്യ അഭിരുചികളും കോര്‍ത്തിണക്കിയ ആഭരണങ്ങളാണിവ.

ആഭരണങ്ങള്‍ വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ അക്ഷയ ത്രിതീയയോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും എന്നു വിശ്വസിക്കുന്നതായി ജോയ്ആസുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ഇന്ത്യയില്‍ ഉടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.

 

TAGS: Joy Alukkas |