നവരസ വസ്ത്രശേഖരവുമായി ലുലു സെലിബ്രേറ്റ്

Posted on: February 7, 2024

കൊച്ചി : രസാഭിനയത്തിന്റെ ഭാവങ്ങള്‍ വരച്ചിടുന്ന നവരസ വസ്ത്രശേഖരം അവതരിപ്പിച്ച് ലുലു സെലിബ്രേറ്റ്. ബ്രൈഡല്‍ ആവശ്യങ്ങള്‍ക്കായി 24 കാരറ്റ് സ്വര്‍ണം, വെള്ളി, ജര്‍മന്‍ സില്‍വര്‍ നൂലിഴകള്‍ കൊണ്ട് പ്രത്യേകം നിര്‍മിച്ച ക്ലാസിക് – മോഡേണ്‍ വസ്ത്ര ശേഖരമാണ് നവരസ.

ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് ഉത്സവിന്റെ സമാപന ദിനത്തില്‍ താരങ്ങളായ ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നവരസ കലക്ഷന്‍സ് അവതരിപ്പിച്ചു.ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ശശാങ്കന്‍, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ വൈഷ്ണവ് ഡി ദാസ് തുടങ്ങിയവരും പങ്കെടുത്തു.

TAGS: Lulu Celebrate |