ലുലുമാളിൽ മൂന്ന് വർഷത്തിനുള്ളിൽ 5.6 കോടി സന്ദർശകർ

Posted on: March 11, 2016
ഇടപ്പള്ളി ലുലുമാളിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

ഇടപ്പള്ളി ലുലുമാളിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഇടപ്പള്ളി ലുലുമാളിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദും ചേർന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുവർഷം കൊണ്ടു മാൾ 5.6 കോടി സന്ദർശകരെ സ്വീകരിച്ചു. 90 ലക്ഷം വാഹനങ്ങൾ മാളിലെത്തി. സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 12 % വർധനയുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ടൂറിസ്റ്റുകളും വിദ്യാർത്ഥികളും ഉൾപ്പെടെ മൂന്നു ലക്ഷത്തോളം പേർ വിദേശരാജ്യങ്ങളിൽ നിന്നും മാൾ സന്ദർശിച്ചു.

ആരംഭം മുതൽ തന്നെ വിവിധ നാഴികക്കല്ലുകളും അവാർഡുകളും കരസ്ഥമാക്കി. ഏഷ്യ റീട്ടെയ്ൽ കോൺഗ്രസിന്റെ ബെസ്റ്റ് ഷോപ്പിംഗ് മാൾഓഫ് ദ ഇയർ 2015-16, ഇമേജസ് മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ്‌സെന്റർ ഓഫ് ദ ഇയർ 2015 -നോൺ മെട്രോ (സൗത്ത്) എന്നീ അവാർഡുകൾ ഈ വർഷം മാളിന് ലഭിച്ചു.

സുപ്രസിദ്ധ സംഗീതജ്ഞനായ സ്റ്റീഫൻ ദേവസിയുടെയുംസംഘത്തിന്റെയും തകർപ്പൻ പ്രകടനത്തോടെയാണ് ഈ വർഷംമാളിന്റെ മൂന്നാംവാർഷികമാഘോഷിച്ചത്. ഒരുസായാഹ്നം മുഴുവൻ പ്രേക്ഷകരെഹരംകൊള്ളിക്കാൻ ഇവരുടെ സംഗീതപരിപാടിയ്ക്കു സാധിച്ചു. മാളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റീട്ടെയ്‌ലർമാർക്കു 29 മേഖലകളിലായി നൽകുന്ന വാർഷിക ലുലു റീട്ടെയ്ൽ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ലുലു സി.എഫ്.ഒ ശേഖർ, പ്രോജക്ട് ഡയറക്ടർ ബാബുവർഗീസ്, ലുലുമാൾ ബിസിനസ ്‌ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ്പ് മാനേജർ വി. ആർ. പീതാംബരൻ, ലുലു ഗ്രൂപ്പ്കൊമ്മേഷ്യൽ മാനേജർ സാദിക്കാസിം, ലുലുഹൈപ്പർമാർക്കറ്റ് ജനറൽമാനേജർ സുധീഷ് നായർ,ലുലുസെലിബ്രേറ്റ്ഡയറക്ടർ അമീൻ സേഠ്, ലുലു ഗ്രൂപ്പ്മീഡിയകോ-ഓർഡിനേറ്റർ എൻ.ബി സ്വരാജ്, മാൾഅസി. മാനേജർ കെ.കെ. ഷരീഫ്, ലുലു ഫിനാൻസ് മാനേജർ സിബിതോമസ്, സ്പാർകീസ് മനേജർ എം. അംബികാപതി, എച്ച്. ആർ ജനറൽമാനേജർ ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

കൂടാതെ, മാർച്ച് 10 മുതൽ 13 വരെമാളിൽ നിന്ന് കുറഞ്ഞത് 2,500 രൂപയ്ക്കു സാധനങ്ങൾ വാങ്ങുന്നവർക്കായി സ്പിൻ & വിൻ മത്സരം നടത്തി സമ്മാനങ്ങളും നൽകുന്നു. ആഘോഷങ്ങളുടെമാറ്റു വർദ്ധിപ്പിച്ചുകൊണ്ട് ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലുകണക്ട് എന്നിവയിൽ വിസ്മയകരമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.