ലോര്‍ഡ്സ് മാര്‍ക്ക് ബയോടെകിന്റെ സോറിയാസിസ് മരുന്ന് വിപണിയില്‍

Posted on: November 1, 2023

കൊച്ചി : ലോര്‍ഡ്സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമായ ലോര്‍ഡ്സ്മാര്‍ക്ക് ബയോ ടെക് , സോറിയാസിസ് ചികിത്സയ്ക്ക് പുതിയ ഔഷധം വിപണിയിലിറക്കി. പിരമല്‍ ലൈഫ് സയന്‍സസിന്റെ പേറ്റെന്റോടെ നിര്‍മ്മിച്ച ടിനെഫ്കോണ്‍ എന്ന പുതിയ മരുന്ന് വില്‍ക്കാന്‍ ഇന്‍വെക്സ് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡുമായി ലോര്‍ഡ്സ്മാര്‍ക്ക് കരാറൊപ്പിട്ടു. സോറിയാസിസിനുള്ള ഫലപ്രദ ഔഷധമായ ടിനെഫ്കോണ്‍ ഗുളിക, ക്രീം, ഷവര്‍ ജെല്‍, ഹെയര്‍ വാഷ് എന്നിങ്ങനെ നാലു രൂപത്തില്‍ ലഭ്യമാണ്. 799 മുതല്‍ 3900 രൂപ വരെയാണ് വില.

ടിനെഫ്കോണിന്റെ രാജ്യത്തെ ഏക വിതരണക്കാര്‍ എന്ന നിലയില്‍ ലോര്‍ഡ്സ് മാര്‍ക്ക് ബയോടെക് ഇതിനു മാത്രമായി പ്രത്യേക വില്‍പന ശൃംഖലയ്ക്കു രൂപം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഇന്‍ര്‍നെറ്റ് വിപണികള്‍ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കാമ്പെയിനും നടക്കുന്നു. രാജ്യമെങ്ങും ടിനെഫ്കോണ്‍ എത്തിക്കുന്നതിന് 20 കോടി രൂപ ലോര്‍ഡ്സ് മാര്‍ക് നിക്ഷേപിച്ചിട്ടുണ്ട്. 2025 ഓടെ 100 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

സോറിയാസിസിന് ഏറ്റവും പലപ്രദവും സുരക്ഷിതവുമായ ടിനെഫ്കോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലോര്‍ഡ്സ്മാര്‍ക് ബയോടെക് എംഡി സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു. രാജ്യമെമ്പാടും 500ല്‍ പരം രോഗികളില്‍ നടത്തിയ12 ആഴ്ച നീണ്ട ക്ലിനിക്കല്‍ പഠനത്തില്‍ 66 ശതമാനം പേര്‍ക്ക് തൊലിപ്പുറത്തുള്ള തടിപ്പ് കുറഞ്ഞതായും രോഗശമനം ഉണ്ടായതായും കണ്ടെത്തി. 18 വയസിനു മുകളിലുള്ള രോഗികള്‍ക്ക് മരുന്ന് സുരക്ഷിതമായി ശുപാര്‍ശ ചെയ്യാവുന്നതാണ്.