മഹാ ഇമ്മേഴ്‌സണ്‍ ബണ്ടിലുമായി ഇംപെക്‌സ്

Posted on: August 7, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം അരലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി മുന്‍നിര ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സ്, പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനദാതാക്കളായ ടൈംസ് പ്രൈമുമായി ധാരണയിലെത്തി. മഹാ ഇമ്മേഴ്‌സണ്‍ ബണ്ടില്‍ എന്നു പേരിട്ടിരിക്കുന്ന ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇംപെക്‌സിന്റെ തിരഞ്ഞെടുത്ത സ്മാര്‍ട് ടിവികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ടൈംസ് പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് പാരിതോഷികമായി ലഭിക്കും.

ഇതുവഴി മൈന്‍ഡ്ര, ഫസ്റ്റ്‌ക്രൈ, ഹെല്‍ത്തിഫൈമി, തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ 60,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഇംപെക്‌സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, ക്രിക്ക്ബസ്, ഗാന പ്ലസ്, ഈസിഡൈനര്‍, ഇടി പ്രൈം തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

ഉപഭോക്താക്കള്‍ക്ക് സവിശേഷ ആനുകൂല്യങ്ങള്‍ നല്‍കുന്ന തന്ത്രപ്രധാന പങ്കാളിത്തമായ മഹാ ഇമ്മേഴ്ഷന്‍ ബണ്ടില്‍ അവതരിപ്പിക്കാന്‍ ഇംപെക്സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടൈംസ് പ്രൈം ബിസിനസ് ഹെഡ് ഹര്‍ഷിത സിംഗ് പറഞ്ഞു. ഇംപെക്സ് ഉപഭോക്താക്കള്‍ക്ക് ടൈംസ് പ്രൈമില്‍ മികച്ച വിനോദ അനുഭവവും സമാനതകളില്ലാത്ത മൂല്യവും ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത മൂല്യം നല്‍കുന്നതിന് ടൈംസ് പ്രൈമുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇംപെക്‌സ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പ്രീമിയം വിനോദം ആസ്വദിക്കാനുള്ള മികച്ച അവസരമാണ് മഹാ ഇമ്മേഴ്ഷന്‍ ബണ്ടില്‍. ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളെ തൃപ്തരാക്കുമെന്ന് ഉറപ്പാണ്,’ ഇംപെക്സ് മാര്‍ക്കറ്റിംഗ് മേധാവി നിശാന്ത് ഹബാഷ് പറഞ്ഞു.

ഇംപെക്സിന്റെ തിരഞ്ഞെടുത്ത സ്മാര്‍ട് ടിവി മോഡലുകള്‍ക്കൊപ്പമാണ് മഹാ ഇമ്മേഴ്ഷന്‍ ബണ്ടില്‍ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഇതു ലഭിക്കുന്ന ഷോപ്പുകളെ കണ്ടെത്തുന്നതിനും ഇംപെക്‌സ് വെബ്‌സൈറ്റ് അല്ലെങ്കില്‍ ടൈംസ് പ്രൈം വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.