വിലക്കുറവിന്റെ ഉത്സവവുമായി കൊച്ചി ലുലു മാള്‍

Posted on: July 6, 2023

കൊച്ചി : മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി കൊച്ചി ലുലു മാള്‍. ഫ്‌ളാറ്റ് 50 സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ഈ മാസം 6 മുതല്‍ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്‌ളാറ്റ് 50 സെയില്‍ നടക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ 8 മണി മു
തല്‍ പുലര്‍ച്ചെ 2 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.

ഏറ്റവും മികച്ച കലക്ഷനുകളുള്ള ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതി
യ വസ്ത്രശേഖരങ്ങള്‍ 50 ശതമാനം വരെ കിഴിവില്‍ വാങ്ങാം. 500ലധികം ബ്രാന്‍ഡുകള്‍ ഈ സെയിലിന്റെ ഭാഗമാകും. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്‌ജെറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ലുലു കണക്റ്റിലുള്ളത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാണ്.

ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ ആകര്‍ഷകമായ കലക്ഷനുകളുള്ള ലുലു സെലിബറ്റിലും ഈ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ, ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6000 രൂപയുടെ റൈഡുകള്‍ക്ക് പകുതി തുകയായ 3000 മാത്രം നല്‍കിയാല്‍ മതി. ഇവയോടൊപ്പം ഫുഡ്‌കോര്‍ട്ടില്‍ ആകര്‍ഷകമായ ഓഫറുകളുമുണ്ട്.

ലുലുവിലേക്ക് എത്തുന്നവര്‍ക്ക് 51 രൂപയുടെ ഇളവ് ഒല പ്രഖ്യാപിച്ചു. ലുലുവിലേക്കും, ലുലുവില്‍ നിന്നുള്ള റൈഡുകള്‍ക്കും ഈ ഇളവുണ്ടായിരിക്കും. വന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം രസകരമായ എന്റര്‍ടെയ്ന്‍മെന്റ് ഷോകളുമായി ഒരു പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫര്‍ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഈ ഓഫറുകളില്‍ ഓര്‍ഡുകള്‍ ലഭ്യമാണ്.

 

TAGS: Kochi Lulu Mall |