ഓണ call എന്ന ക്യാംപെയ്‌നുമായി കൊച്ചി ലുലു മാള്‍

Posted on: August 25, 2023

കൊച്ചി : കൊച്ചി ലുലു മാള്‍ ഓണ Call എന്ന ക്യാംപെയ്‌നുമായി 31 വരെ ഓണം ആഘോഷിക്കും. റീബോക്ക് അവതരിപ്പിക്കുന്ന ഇന്‍ഡോര്‍ വടം വലി മത്സരം, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍സ് പങ്കെടുക്കുന്ന ഓപ്പണ്‍ മൈക്ക്
നൈറ്റ്, പുലികളി, പാര്‍ട്‌നറായിട്ടുള്ള ഓണംഡൈസണ്‍ സ്‌പെഷ്യല്‍ ലേലംവിളി എന്നിവ നടക്കും.

ഇവയ്ക്കുപുറമെ നാടന്‍ കലാരൂപങ്ങളായ തെയ്യം, ചെമ്മീന്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത നിശ, സീനിയേഴ്‌സ് അവതരിപ്പിക്കുന്ന ചെണ്ടമേളം, തിരുവാതിരക്കളി, കഥകളി,മോഹിനിയാട്ടം, കളരി, എന്നിവ
യുടെ ഫ്യൂഷന്‍ പെര്‍ഫോമന്‍സുകളും ഉണ്ട്. ലുലു മാളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 29 വരെ സമ്മാന
ങ്ങള്‍ കരസ്ഥമാക്കാന്‍ ‘സ്പിന്‍ ആന്‍ഡ് വിന്‍’ ഗെയിമും ഒരുക്കിയിരിക്കുന്നു.

നാളെ മുതല്‍ 29 വരെ ഷോപ്പിംഗ് സമയം രാത്രി 12 മണി വരെയാണ്.

TAGS: Kochi Lulu Mall |