കൊച്ചി ലുലുവില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയില്‍

Posted on: November 24, 2023

കൊച്ചി : ‘സൂപ്പര്‍ ഫ്രൈഡേ സെയിലിന് കൊച്ചി ലുലുവില്‍ തുടക്കമായി. അഞ്ച് ദിവസം നീളു
ന്ന ഷോപ്പിംഗ് മാമാങ്കം വിലക്കുറവിന്റെ വിസ്മയമാണ് സമ്മാനിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ അറുപത് ശതമാനം വരെ കിഴിവും ഓഫറുകളും ലഭിക്കും. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന്റെ ഭാഗമായാണ് ലുലു സുപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്പന നടത്തുന്നത്.

25, 26 തീയതികളില്‍ ലുലുസ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്. നവംബര്‍ 26 വരെയാണ് മാളില്‍ സൂപ്പര്‍ഫഡേ സെയില്‍. ലുലു കണക്ട്, ഹൈപ്പമാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ല്‍ സറ്റോറുകളിലുമാണ് ഓഫറുകള്‍.

TAGS: Kochi Lulu Mall |