പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച്പി

Posted on: May 5, 2023

കൊച്ചി : സൂക്ഷ്മ-ചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയസ്മാര്‍ട്ട് ടാങ്ക് പ്രിന്റര്‍ പുറത്തിറക്കി എച്ച്പി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും പുതിയ എച്ച്പി സ്മാര്‍ട്ട്
ടാങ്ക് പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്. സ്മാര്‍ട്ട് ഫീച്ചറുകള്‍, മികച്ച കണക്റ്റിവിറ്റി, സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് അഡ്വാന്‍സ് എന്നിവ യും പ്രത്യേകതയാണ്.

12,000 ബ്ലാക്ക് പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ് ചെയ്യാനുള്ള പുതിയ മഷി ടാങ്ക് പ്രിന്റിലുണ്ട്. പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍ കോപ്പി ചെയ്യാനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും ഉപയോഗിക്കാം. സ്മാര്‍ട്ട് ടാങ്ക് ശ്രേണിചെലവ് കുറഞ്ഞ കളര്‍, മോണോ പ്രിന്റിംഗും നല്‍കുന്നു.
ദൈനംദിന പ്രിന്റ്, സ്‌കാന്‍, കോപ്പി, ഫാക്‌സ് ടാസ്‌കുകള്‍ എന്നിവയില്‍ സഹായിക്കാന്‍ എച്ച്പി സ്മാര്‍ട്ട് ആപ്പ് സ്മാര്‍ട്ട് ഗൈഡഡ് ബട്ടണുകളുമുണ്ട്.

വീടുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വ്യക്തിഗത സുരക്ഷ എച്ച്പി വുള്‍ഫ് എസന്‍ഷ്യല്‍ സെക്യൂരിറ്റി സെന്‍സിറ്റീവ് സംരംക്ഷിക്കും. എച്ച്പി സ്മാര്‍ട്ട് ടാങ്ക് 580ക്ക് 18848 രൂപ, എച്ച്പി സ്മാര്‍ട്ട് ടാങ്ക് 520ന് 15980 രൂപ, എച്ച്പി സ്മാര്‍ട്ട് ടാങ്ക് 210ന് 13326 രൂപ എന്നിങ്ങനെയാണ് വില.