ഫ്രൂട്ട് ഡിവിഷന്‍ അവതരിപ്പിച്ച് മെര്‍സിലിസ് ഐസ്‌ക്രീം

Posted on: March 27, 2023

കൊച്ചി : സീസണല്‍ പഴങ്ങളും പഴച്ചാറും ഏതുസമയത്തും ലഭ്യമാക്കുന്ന ഫ്രൂട്ട് ഡിവിഷന്‍ അവതരിപ്പിച്ച് മെര്‍സിലീസ് ഐസ്‌ക്രീമിന്റെ ഒന്നാം വാര്‍ഷികാഘോഷം. പഞ്ചസാരയോ മറ്റു ചേരുവകളോ ചേര്‍ക്കാത്ത ഫ്രൂട്ട് പള്‍പ്പും ഫോസന്‍ ഫ്രൂട്ടും എപ്പോഴും ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു മെര്‍ സിലീസ് ഗ്രൂപ്പ് എംഡി ജോസഫ് എം.കടമ്പുകാട്ടില്‍ പറഞ്ഞു.

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 175 കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 കോടിയാണ് ലക്ഷ്യം. കര്‍ഷകരില്‍ നിന്ന് നേരിട്ടു ശേഖരിക്കുന്ന പാലിനും പഴങ്ങള്‍ക്കുമൊപ്പം പീബയോട്ടിക് ഫൈബറും പ്രോബയോട്ടിക് കള്‍ചറും സ്വാഭാവിക നിറവും ഗന്ധവും ചേര്‍ത്ത പുതിയ ഐസ്‌ക്രീം ശ്രേണികള്‍ ഒന്നാം വാര്‍ഷികത്തില്‍ അവതരിപ്പിച്ചു.