ബിഗ് ഡിസ്‌ക്കൗണ്ട് മേളയുമായി കല്യാൺ ജുവല്ലേഴ്‌സ്

Posted on: July 7, 2021

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വന്‍ ഇളവുകളും ബിഗ് ഡിസ്‌കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉടന്‍ തന്നെ റെഡീം ചെയ്യാവുന്ന വൗച്ചറുകള്‍ വഴി നൂറുകോടി മതിപ്പുള്ള വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഡയമണ്ടിന് 20 ശതമാനം വരെയും ഇളവ് സ്വന്തമാക്കാം.

അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്റ്റോണിന് 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോള്‍ഡ്‌റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ സ്വര്‍ണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെ തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കി
ല്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം, ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സ് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
തെര്‍മല്‍ ഗണ്‍ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കുകയും ഡബിള്‍ മാസ്‌ക് ധരിക്കുക
യും ചെയ്യുന്നതിനൊപ്പം ഉപ്‌ഭോക്താക്കള്‍ക്ക് സുരക്ഷാഗ്ലൗസുകള്‍ നല്‍കുകയും കൂടുതലായി സ്പര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ആഴത്തിലുള്ള ശുചീകരണവും അണുനശീകരണവും നടപ്പാക്കുകയും ചെയ്യും. സ്പര്‍
ശനമില്ലാതെയുള്ള ബില്ലിംഗ് രീതിയും നടപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയ്ല്‍ അനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ആദ്യ മുന്‍ഗണന എന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കോവിഡ് സുരക്ഷാ പ്രാട്ടോക്കോള്‍ ഉറപ്പാക്കാന്‍ പ്രത്യേക ഓഫീസര്‍മാരെയും എല്ലാഷോറൂമുകളിലും നിയമിച്ചിട്ടുണ്ട്. ഓരോ വാങ്ങലിലും ഉപഭോക്താക്കള്‍ക്ക് എറ്റവുമധികം മൂല്യം ഉറപ്പാക്കാനാണ് ശ്ര
മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ഡിസ്‌കൗണ്ട് മേളക ഓഗസ്റ്റ് അവസാനം വരെ ഇന്ത്യയിലെ എല്ലാം ഷോറൂമുകളിലും തുടരും.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായില്യാണ്‍ ജൂവലേഴ്‌സ് ഒരുക്കിയിട്ടുള്ള ലൈവ് വീഡിയോ ഷോപ്പിംഗ്‌സൗകര്യം (www.kalyanjewellers.ne-t/livevideoshopping) ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആഭരണ ശേഖരം കാണാം. കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെ ഗുണഫലങ്ങ
ളും ഇതോടൊപ്പം സ്വന്തം മാക്കാം.

എല്ലാ ആഭരണങ്ങളും ബി.ഐ.എസ്. ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അ ഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്ക
മൂല്യവും ഉറപ്പുനല്‍കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോ
ഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം.

കൂടാതെ ജീവിതകാലം മുഴുവന്‍ ബാന്‍ഡ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുടെമെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: www.kalyan-jewellers.net