ആരോഗ്യവും ശുചിത്വവും ; ബോധവല്‍ക്കരണ കാംപയിനുമായി ആംവേ

Posted on: May 22, 2021

കൊച്ചി : രാജ്യത്തെ മുന്‍നിര എഫ്എംസിജി ഡയറക്റ്റ് സെല്ലിംഗ് കമ്പനികളിലൊന്നായ ആംവേ ഇന്ത്യ, ആരോഗ്യവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിച്ചു. പോഷകാഹാരത്തിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് ആരോഗ്യകരമായ ജീവിതരീതി സ്ഥിരമായി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലെ ആംവേയുടെ 23-ാം വാര്‍ഷികത്തില്‍ ആരംഭിച്ച കാംപയിന്‍ ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് ശരിയായ പോഷകാഹാരം എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് അവബോധം നല്‍കുന്നു. ഡോക്ടര്‍മാരുടെയും പോഷകാഹാര വിദഗ്ധരുടെയും ഒരു പാനല്‍ വെര്‍ച്വല്‍ സെഷനുകളിലൂടെ കാംപയിനുമായി സഹകരിക്കും. ഇന്ത്യയിലുടനീളം, ആംവേയുടെ 5.5 ലക്ഷം ഡയറക്റ്റ് സെല്ലര്‍മാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ഉപയോഗപ്രദമായ 1000 സെഷനുകള്‍ ആംവേ ഇതിനകം നടത്തി.

ഇന്ന് ആരോഗ്യവും ക്ഷേമവും മറ്റെല്ലാത്തിനേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നു. ഒരാളുടെ സമഗ്ര ആരോഗ്യത്തെ സഹായിക്കുന്നതിന് പോഷക സപ്ലിമെന്റുകള്‍ കഴിക്കുന്ന ശീലം വര്‍ധിച്ചു. അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം, 50 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പിന്തുണക്കുന്നതിനായി കൂടുതല്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതായി കണ്ടെത്തി. വിറ്റാമിന്‍, ഡയറ്ററി സപ്ലിമെന്റ് മാര്‍ക്കറ്റില്‍ ആംവേയുടെ ശക്തമായ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്. പോഷകാഹാരം, പ്രതിരോധശേഷി, ശുചിത്വം എന്നിവക്കൊപ്പമുള്ള സ്വയം പരിരക്ഷ ഈ വര്‍ഷം ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായി തുടരും. അതിനനുസൃതമായാണ് ഇന്ത്യയിലെ ഞങ്ങളുടെ 23-ാം വാര്‍ഷികത്തില്‍ ‘ആരോഗ്യവും ശുചിത്വവും’ എന്ന ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിച്ചത്.

വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ജീവിതശൈലിക്കും അനുസൃതമായി നൂതനവും ലോകോത്തര നിലവാരമുള്ളതുമായ ഉത്പ്പന്നങ്ങള്‍ നല്‍കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ ബ്രാന്‍ഡില്‍ വിശ്വാസം വര്‍ധിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനും ആരോഗ്യത്തിന് ശുചിത്വ രീതികള്‍ വികസിപ്പിക്കുന്നതിനുമായി ഞങ്ങള്‍ ഒന്നിലധികം ഡിജിറ്റല്‍ സംരംഭങ്ങള്‍ നടത്തിവരുന്നു- ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഓരോരുത്തരും ഏറ്റവും മികച്ച രീതിയില്‍ സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രിവന്റീവ് ഹെല്‍ത്ത് കെയറും വ്യക്തിഗത പോഷകാഹാര പരിഹാരങ്ങളും തേടുന്നത് ഇന്ന് ഉപഭോക്താക്കളില്‍ സ്വയം പരിചരണത്തിന്റെ പ്രധാന ഭാഗമാണ്. അവബോധം വ്യാപിപ്പിക്കുന്നതിനും പൊതുവായ തെറ്റിദ്ധാരണകളെ ദുര്‍ബലപ്പെടുത്തുന്നതിനും ഞങ്ങളോടൊപ്പം ചേര്‍ന്നതിന് ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യ വിദഗ്ധരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്- ആംവേ ഇന്ത്യയുടെ വടക്ക്, തെക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ഷരന്‍ ചീമ പറഞ്ഞു.