ഹോം ഡെലിവറികളിൽ 200 ശതമാനം വളർച്ചയുമായി ആംവേ

Posted on: September 15, 2020

 

കൊച്ചി :   ആംവേ ഇന്ത്യ, ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഹോം ഡെലിവറി, ലോജിസ്റ്റിക് നെറ്റ്വര്‍ക്ക് എന്നിവ ശക്തിപ്പെടുത്തുന്നു. 2020 ഫെബ്രുവരിയിലെ 33.6 ശതമാനത്തില്‍ നിന്ന്  70 ശതമാനത്തിലധികം ഓണ്‍ലൈന്‍ വില്പനയിലേക്ക് ശ്രദ്ധേയമായ മാറ്റത്തിന് കമ്പനി സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പ്രതിമാസം 56 ലക്ഷത്തില്‍ എത്തുമെന്നാണ് ആംവേ പ്രതീക്ഷിക്കുന്നത്. നിലവില്‍, 18 പ്രാദേശിക ദേശീയ ഡെലിവറി പങ്കാളികളുമായി ചേര്‍ന്നാണ് ആംവേ പ്രവര്‍ത്തിക്കുന്നത്.

2020 അവസാനത്തോടെ ചില പ്രമുഖ ദേശീയ ലോജിസ്റ്റിക് പങ്കാളികളെക്കൂടി ചേര്‍ത്ത് ഈ ശൃംഖലയെ ശക്തിപ്പെടുത്താനാണ് പദ്ധതി. കമ്പനി ഇപ്പോള്‍ 8,000 പിന്‍ കോഡുകള്‍ക്കാണ് സേവനം നല്‍കുന്നത്. ഒപ്പം കൂടുതല്‍ ദേശീയ പങ്കാളികളെ ചേര്‍ത്ത് അവരുടെ നെറ്റ്‌വർക്ക് കൂടി ഉപയോഗിച്ച് 15,000 പിന്‍കോഡുകള്‍ വരെ എത്തിക്കാനാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഇന്ത്യയിലുടനീളം 40 ശതമാനം മനുഷ്യശേഷി വർധിപ്പിക്കാാനും ആംവേ ശ്രമിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കള്‍ ഷോപ്പിംഗ് കൂടുതലായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആക്കുകയും ചില്ലറ വില്പനയില്‍ കാര്യമായ മാറ്റമുണ്ടാവുകയും ചെയ്തു. വെബ് വില്‍പന ഇരട്ടിയായപ്പോള്‍ ഹോം ഡെലിവറി ഓര്‍ഡറുകളില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായി. ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവവും ഓര്‍ഡറുകളുടെ സുഗമമായ ഡെലിവറിയും ഉറപ്പാക്കാന്‍ ആംവേയുടെ വിതരണ ശൃംഖലയും ലോജിസ്റ്റിക്സും ശക്തിപ്പെടുത്തി.

വെയര്‍ഹൗസ്, മാന്‍പവര്‍, പുതിയ ലോജിസ്റ്റിക് പങ്കാളികള്‍, വെയര്‍ഹൗസുകളിലെ ഓട്ടോമേഷന്‍, മറ്റ് ബാക്ക്എന്‍ഡ് പ്രക്രിയകള്‍ എന്നിവയ്ക്കായി ആംവേ 30 കോടി രൂപ നിക്ഷേപിക്കും. ഉപഭോക്തൃ പ്രവണതകളും പെരുമാറ്റവും വഴി നയിക്കപ്പെടുന്ന ഓണ്‍ലൈനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഓഫ്‌ലൈൻ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആംവേ ഇന്ത്യയുടെ ഭാവി തന്ത്രത്തിന്റെ സുപ്രധാന ഘടകമായി മാറുമെന്നും ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

 

 

TAGS: Amway India |