വിഷുവിന് 100 കോടിയുടെ സമ്മാനങ്ങളുമായി കല്യാൺ ജുവല്ലേഴ്‌സ്

Posted on: April 14, 2021

കൊച്ചി : വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കും.

ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകത്തുകയുടെ 10 ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം.

പണിക്കൂലി മൂന്നു ശതമാനത്തിലാണ് ആരംഭിക്കുന്നത്. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുള്ള എല്ലാ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളിലും മേയ് 30 വരെ ഈ ഓഫര്‍ ലഭ്യമാണ്.

പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമായാണ് വിഷുവിനെ കാണുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.