ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ ആപ്‌ട്രോണിക്‌സ് ദക്ഷിണേന്ത്യയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു

Posted on: February 15, 2020

കൊച്ചി: ആപ്പിളിന്റെ പ്രീമിയം റീസെല്ലറായ ആപ്‌ട്രോണിക്‌സ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ആറു പുതിയ സ്റ്റോറുകള്‍ കൂടി തുറന്നു. ചെന്നൈയില്‍ നാലും കോയമ്പത്തൂരിലും കൊച്ചിയിലും ഓരോന്നു വീതവുമാണ് ആരംഭിച്ചത്. ആപ്‌ട്രോണിക്‌സ് സ്ഥാപകന്‍ സുതീന്ദര്‍ സിങ്, ആപ്‌ട്രോണിക്‌സ് ഡയറക്ടര്‍ മേഘന സിങും ചേര്‍ന്നാണ് പുതിയ എപിആര്‍ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലാണ് പുതിയ സ്റ്റോര്‍.

ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ആപ്‌ട്രോണിക്‌സ് പ്രീമിയം ആപ്പിള്‍ റീസെല്ലര്‍ സ്റ്റോറുകളുണ്ട്. ഹൈദരാബാദ് (ലോകത്തിലെ ഏറ്റവും വലിയ എപിആര്‍ സ്റ്റോര്‍), വിശാഖപട്ടണം, വിജയവാഡ, ബെംഗളൂരു, ചെന്നൈ, മുംബൈ (ഇന്ത്യയിലെ ആദ്യത്തെയും മുന്‍നിരയിലുമുള്ള എപിആര്‍ സ്റ്റോര്‍) തുടങ്ങിയ നഗരങ്ങളില്‍ എപിആര്‍ സാന്നിദ്ധ്യമുണ്ട്. ഇപ്പോള്‍ കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും വ്യാപിപ്പിച്ചു. മികച്ച പരിശീലനം നേടിയ സെയില്‍സ്, ടെക്‌നിക്കല്‍ സ്റ്റാഫുകള്‍ ഉപഭോക്താക്കളുടെ എന്താവശ്യത്തിനുമായി സ്റ്റോറുകളിലുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും മികച്ചതും മുന്‍നിരയിലുള്ളതുമായ ആപ്പിള്‍ റീസെല്ലറായി ആപ്‌ട്രോണിക്‌സിനെ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്നും ആപ്പിളിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്നും തങ്ങളുടെ പ്രീമിയം സെന്ററുകള്‍ രാജ്യത്തെ സര്‍വീസ് നെറ്റ്‌വര്‍ക്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രീമിയം ബ്രാന്‍ഡായ ആപ്പിളുമായുള്ള സഹകരണത്തിന്റെ മൂല്യം തിരിച്ചറിയുന്നുവെന്നും ബ്രാന്‍ഡുമായുള്ള എട്ടു വര്‍ഷത്തെ സഹകരണത്തില്‍ സന്തോഷമുണ്ടെന്നും തുടര്‍ച്ചയായി വളരുകയും സാങ്കേതികമായി നവീകരിക്കുന്നതിലുമാണ് ശ്രദ്ധയെന്നും ആപ്‌ട്രോണിക്‌സ് ഡയറക്ടര്‍ മേഘന സിങ് പറഞ്ഞു.

മാക്ബുക്ക്‌സ്, ഐമാക്, ഐഫോണ്‍സ്, ഐപാഡ്‌സ്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ആക്‌സസറീസ് തുടങ്ങി ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ആപ്‌ട്രോണിക്‌സ് പ്രീമിയം ആപ്പിള്‍ റീസെല്ലര്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. സ്റ്റോറകള്‍ക്ക് പ്രമുഖ ബാങ്കുകളുമായി സഹകരണമുണ്ട്. ആപ്പിള്‍ ആരാധകര്‍ക്ക് ക്ലബ് ആപ്‌ട്രോണിക്‌സ് മെമ്പര്‍ഷിപ്പ് കാര്‍ഡിനും അവസരം ഒരുക്കുന്നുണ്ട്. മെമ്പര്‍ഷിപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്, സൗജന്യ ഹോം ഡെലിവറി, ഹോം സര്‍വീസ്, പരിശീലനം തുടങ്ങിയവയെല്ലാം ലഭ്യമാകും. എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് 7000 രൂപയുടെ കാഷ്ബാക്കും സ്റ്റോര്‍ ഓഫര്‍ ചെയ്യുന്നു.

TAGS: Apple Premium |