April 2024
റെഡി ടു ഈറ്റ് വിഭവങ്ങളുമായി ടേസ്റ്റി നിബിൾസ്
Posted on: August 11, 2016
കൊച്ചി : പാചകം ചെയ്യാതെ കഴിക്കാവുന്ന പായ്ക്കറ്റ് ഭക്ഷ്യവിഭവങ്ങളുമായി ടേസ്റ്റി നിബിൾസ് കേരള വിപണിയിലെത്തി. എച്ച്ഐസി-എബിഎഫ് സ്പെഷൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ടേസ്റ്റി നിബിൾസ് ഉത്പന്നങ്ങളുടെ നിർമാതാക്കൾ. കേരള വിഭവങ്ങളായ മീൻപീര, മീൻ മാങ്ങാപ്പീര, മത്തിക്കറി, കപ്പപ്പുഴുക്ക്, അവിയൽ, സാമ്പാർ എന്നിവയാണു റെഡി ടു ഈറ്റ് വിഭവങ്ങളായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
ടേസ്റ്റി നിബിൾസ് ബ്രാൻഡിൽ അച്ചാറുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഗോതമ്പ്, പരിപ്പ്, പഴം പ്രഥമൻ പായസങ്ങളും ഓണക്കാലത്തോടനുബന്ധിച്ചു ഇറക്കും. മസാല ചെമ്മീൻ, ഫ്രീസ് ഡ്രൈഡ് ചെമ്മീൻ, പത്ത് വ്യത്യസ്ത രുചികളിലുള്ള ട്യൂണ ഫ്ളേക്സ് ആൻഡ് ചംഗ്സ് തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിലിറക്കുന്നു.
ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ടേസ്റ്റി നിബിൾസിന്റെ ഫാക്ടറി. തികച്ചും സുരക്ഷിതമായാണ് ടേസ്റ്റി നിബിൾസ് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതെന്നു കമ്പനി എംഡി ചെറിയാൻ കുര്യൻ അറിയിച്ചു.
TAGS: HIC-ABF Special Foods | TASTY NIBBLES |