കേരള മീന്‍ കറിയുടെ തനത് രുചികളില്‍ മൂന്ന് ‘റെഡി ടു ഈറ്റ്’ മീന്‍ കറികളുമായി ടേസ്റ്റി നിബ്ബിള്‍സ്’

Posted on: January 17, 2022

കേരള മീന്‍ കറിയുടെ തനത് രുചികളില്‍ മൂന്ന് ‘റെഡി ടു ഈറ്റ്’ മീന്‍ കറികളുമായി ടേസ്റ്റി നിബ്ബിള്‍സ്’

കൊച്ചി : കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ‘ടേസി
നിബ്ബിള്‍സ്’ മലയാളിക്ക് ഏറെ പ്രിയപ്പെട്ട മൂന്ന് മീന്‍കറി വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നു. ”റെഡി ടു
ഈറ്റ്’ വിഭാഗത്തിലാണ് ‘ടേസി നിബ്ബിള്‍സ്’ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി, മുളകിട്ട മീന്‍കറി, ഷാപ്പിലെ
കറി എന്നിവ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ ജനുവരി 12ന്
നടന്ന ചടങ്ങില്‍ ടേസ്റ്റി നിബ്ബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍ റെഡി ടു ഈറ്റ് മീന്‍ കറി
വിഭവങ്ങളുടെ വിപണന ഉദ്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്ര താരം ദിവ്യ പിള്ള ഉത്പ്പന്നങ്ങള്‍ ഏറ്റുവാങ്ങി.

വീട്ടില്‍നിന്ന് കഴിക്കുന്ന മീന്‍കറിയുടെ അതേ രുചിയിലും മണത്തിലും ഇനി മൂന്ന് മീന്‍കറികള്‍
ലോകത്തെവിടെയും സൗകര്യപ്രദമായ പായ്ക്കില്‍ ലഭ്യമാക്കുകയാണ് ‘ടേസി നിബ്ബിള്‍സ്’ എന്ന്
മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 185 ഗ്രാം
തൂക്കമുള്ള പാക്കറ്റുകളില്‍ ലഭ്യമാകുന്ന മൂന്നു വിഭവങ്ങള്‍ക്കും 150 രൂപ വീതമാണ് വില. ഇന്ത്യയില്‍ എല്ലാ
ഭക്ഷ്യ ഉത്പ്പന്ന വില്പ്പന ശാലകളിലും ഇവ ലഭിക്കും. ‘പാക്കറ്റ് തുറക്കുക, രണ്ട് മിനിട്ട് ചൂടാക്കുക, രുചിക
രമായ മീന്‍കറി ആസ്വദിച്ച് കഴിക്കുക’- ചെറിയാന്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന ഓഹരി ഉടമകളായ,
ഹിഗാഷിമാരു ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്ന ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് കേസി
നിബ്ബിള്‍സ് പ്രവര്‍ത്തിക്കുന്നത്.

HACCP (ഹസാര്‍ഡ് അനാലിസിസ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ് ) കൃത്യമായി പാലിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ലോകോത്തര ഉത്പാദന നിലവാരവും ഗുണനിലവാരമാനദണ്ഡവും ഉറപ്പാക്കിയാണ് ഉത്പ്പന്ന നിര്‍മ്മാണം. രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയും അതീവ ശുചിത്വനിലവാരം കാത്തുസൂക്ഷിച്ചുമാണ് മീന്‍വിഭവങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്.

എയര്‍ ടൈറ്റ് പൗച്ചിലോ ക്യാനുകളിലോ പായ്ക്ക് ചെയ്ത ഭക്ഷണം അതിശക്തമായ ചൂടിലൂടെയും പ്രഷറി
ലൂടെയും കടത്തിവിട്ട് പാകപ്പെടുത്തിയെടുക്കുന്ന, റിപ്പോര്‍ട് പ്രോസസിംഗ് വഴി അതുല്യമായ തരത്തില്‍
അണുനശീകരണവും സാധ്യമാക്കുന്നു. ”മുറിക്കകത്തെ അന്തരീക്ഷ ഊഷ്മാവില്‍, പ്രിസര്‍വേറ്റീവുകള്‍
ഉപയോഗിക്കാതെതന്നെ, പോഷകഗുണങ്ങള്‍ നഷ്ടപ്പെടാതെ, രണ്ടുവര്‍ഷംവരെ കേടുകൂടാതെ
ഈമീന്‍ വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സഹായിക്കുന്നത് റിട്ടോര്‍ട് സാങ്കേതികവിദ്യയാണ്’-ചെറിയാന്‍
കുര്യന്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന ക്യാന്‍ഡ് ട്യൂണയുടെ പ്രധാന ഉത്പാദകരായ ‘ടേസി നിബ്ബിള്‍സ്’ ഈ
രംഗത്തെ പ്രധാന കയറ്റുമതിക്കാര്‍കൂടിയാണ്. ട്യൂണ ചങ്കം ഫ്‌ളേക്ക്‌സും ലൈറ്റ് മീറ്റ്, വൈറ്റ് മീറ്റ് ട്യൂണ
ക്യാനുകളില്‍ വാട്ടര്‍, വാട്ടര്‍ സാള്‍ട്ട് ആഡഡ്, സണ്‍ഫ്‌ളവര്‍ ഓയില്‍, എക്‌സാ വിര്‍ജിന്‍ ഒലിവ് ഓയില്‍,
തക്കാളി സോസ്, മയോ മീഡിയത്തില്‍ ലഭിക്കും. ശീതികരിച്ച് ഉണക്കിയ കൊഞ്ച്, ക്യാന്‍ഡ് മത്തി എന്നി
വയും ടേസി നിബ്ബിള്‍സ്’ വിപണിയില്‍ എത്തിക്കുന്നു. ബിരിയാണി, കറികള്‍, അച്ചാറുകള്‍, പലഹാരങ്ങള്‍
എന്നിവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങള്‍ എന്നിവയും
പുറത്തിറക്കിയിട്ടുണ്ട്.

ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ട്യൂണയുടെ ഒന്നാമത്തെ വിപണന ബ്രാന്‍ഡ് ആയി മാറുക എന്നതാണ്
ലക്ഷ്യമെന്ന് ‘ടേസി നിബ്ബിള്‍സ്’ അസി’ന്റ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍
പറഞ്ഞു. ”ഞങ്ങള്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. സസ്യേതര അച്ചാര്‍ വിപണന വിഭാഗത്തില്‍
ഒരുവര്‍ഷം കൊണ്ട് ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളില്‍
വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യത്താകെ
20,000 പിന്‍ കോഡുകള്‍ വഴി ഉത്പന്നവിതരണത്തിന് ഇ-കൊമേഴ്‌സ് സാധ്യത ഉപയോഗപ്പെടുത്തും’
സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

നെയ്യ്മീന്‍, പുള്ളിമോത, ട്യൂണയുടെ വിവിധ തരങ്ങള്‍ എന്നിവ ശീതീകരിച്ച് കറി കട്ട് / പാന്‍ റെഡി വിഭാ
ഗത്തില്‍ അവതരിപ്പിക്കാനുള്ള സംരഭത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്തുമാത്രമാ
ണ് ലഭ്യതയെങ്കിലും താമസിയാതെ എല്ലാ പ്രദേശങ്ങളിലും ഉത്പന്നങ്ങള്‍ എത്തിക്കും. ശീതികരിച്ച് റെഡി
ടു ഫ് വെജിറ്റബിള്‍, മീന്‍, ചെമ്മീന്‍ കറ്റുകള്‍, സിംഗ് 52 റോള്‍ തുടങ്ങിയവയും ഉടന്‍ വിപണിയിലെത്തും.

എച്ച്‌ഐസി-എബിഎഫിന് കീഴിലുള്ള ‘ടേസി നിബ്ബിള്‍സ്’ എന്ന ബ്രാന്‍ഡ് 2001ലാണ് പ്രവര്‍ത്തനം
ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ‘ടേസി നിബ്ബിള്‍സ്’ന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ആണ് പ്രധാന ഓഹരി പങ്കാളി.
എച്ച്‌ഐസി-എബിഎഫ് സ്‌പെഷ്യല്‍ ഫുഡ്‌സ് പവറ്റ് ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യ
ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ‘ടേസി നിബ്ബിള്‍സ് ‘ റെഡി ടു
) ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങളുടെ വിപുലമായ നിരയാണ് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. നല്ല
പോഷകങ്ങളും രുചിയും മണവുമുള്ള മീന്‍ ബിരിയാണി, കപ്പ പുഴുക്ക്, ടൊമാറ്റോ റൈസ്, മീന്‍ കപ്പ്
ബിരിയാണി, കോക്കനട്ട് റൈസ്, വെജിറ്റബിള്‍ പുലാവ്, മീന്‍ പീര, മത്തി പീര വറ്റിച്ചത്, കൊഴുവ പീര
വറ്റിച്ചത്, സാമ്പാര്‍, അവിയല്‍ എന്നിവ റെഡി ടു ഈറ്റ് ശ്രേണിയില്‍ ലഭ്യമാണ്.

അച്ചാര്‍ മേഖലയിലും സജീവമാണ് ടേസി നിബ്ബിള്‍സ്. ചെമ്മീന്‍, മത്തി, കക്ക, നത്തോലി, വെളുത്തുള്ളി,
മാങ്ങാ, കടുമാങ്ങ, പാലക്കാട് കടുമാങ്ങ, നാരങ്ങ, ഈന്തപ്പഴം അച്ചാറുകള്‍, പുളിയിഞ്ചി തുടങ്ങിയവ
ഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഫഡ് ചെമ്മീന്‍ മസാല, റെഡി ടു ഈറ്റ് ചക്ക വരട്ടിയത്, ആപ്പിള്‍
സിഡര്‍ വിനിഗര്‍, സിന്തറ്റിക് വിനിഗര്‍, കോണ്‍ഫ്‌ളോര്‍, ചെമ്മീന്‍ വറുത്തത്, മലബാര്‍ പുളി, സോയ ചങ്ക്,
ചുക്ക് കാപ്പി എന്നിവയും ‘ടേസ്റ്റി നിബ്ബിള്‍സ് ‘ ജനങ്ങളില്‍ എത്തിക്കുന്നു.

ചടങ്ങില്‍ സീനിയര്‍ മാനേജര്‍, HR & അഡ്മിനിസ്‌ട്രേഷന്‍ ശ്രീ വിപിന്‍ കുമാര്‍ സ്വാഗതം പറയുകയും കീ
അക്കൗണ്ട്‌സ് മാനേജര്‍ ശ്രീ മനോജ് ടി പി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്ത വെബ്‌സൈറ്റ്: www.hic.abf.com | www.tastynibbles.in

 

TAGS: TASTY NIBBLES |