ലെനോവ വൈബ് കെ. 5 പ്ലസ് വിപണിയിൽ

Posted on: August 4, 2016

Lenovo-Vibe-K5-Plus-Big

കൊച്ചി : ഫുൾ എച്ച്ഡി ഡിസ്പ്ലേയും ഡോൾബി അറ്റ്മോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ട് ഫോണായ വൈബ് കെ-5 പ്ലസ് ലെനോവ പുറത്തിറക്കി. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, ടാപ്പേർഡ് മെറ്റൽ ബോഡി, ഹെഡ്ഫോണുകളിലൂടെ ഉജ്ജ്വലമായ ഡോൾബി അറ്റ്മോസ് അനുഭൂതി, ചലച്ചിത്രങ്ങളുടെ ലോകത്ത് നിറങ്ങളും ശബ്ദങ്ങളും യഥാർത്ഥ അർത്ഥത്തിൽ അനുഭവിക്കൽ, മ്യൂസിക് തുടങ്ങി ഒട്ടനവധി സവിശേഷതകളാണ് വൈബ് കെ-5 പ്ലസിലുള്ളത്.

വൈബ് കെ-5 പ്ലസിലുള്ള തീയേറ്റർമാക്സ് കോംപാറ്റബിൾ ഹെഡ്സെറ്റ് സമ്പൂർണമായ മൂവി പാക്കേജ് നൽകുന്നതാണ്. അഞ്ച് എംപി ഫ്രണ്ട് ക്യാമറ.13 എംപി റിയർ ക്യാമറ ഷൂട്ടിംഗിനെ വേറിട്ടൊരു അനുഭവമാക്കും. 16 ജിബി മെമ്മറി, 3 ജിബി റാം, ക്വാൽകോം 64 ബിറ്റ് സ്നാപ്ഡ്രാഗൻ 616 ഒക്ടോകോർ ചിപ്സെറ്റ് എന്നിവ വിവിധ ആപ്ലിക്കേഷനുകൾ ഒരേ സമയം ഉപയോഗിക്കാൻ സഹായകമാണ്.

ഓരോ മോഡലുകളിലും കൂടുതൽ മികച്ച സാങ്കേതികവിദ്യ ഉൾപ്പെടുത്താനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ലെനോവയുടെ മൊബൈൽ ബിസിനസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സുധിൻ മാഥൂർ ചൂണ്ടിക്കാട്ടി.