എഐഎസ്ഇഎഫ് അവാര്‍ഡിന് ഡോ.എം.എന്‍.ആര്‍. വേണുഗോപാല്‍ അര്‍ഹനായി

Posted on: March 11, 2024

ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് കോണ്‍ഫറന്‍സ് ഗുരുഗ്രാമില്‍ സമാപിച്ചു.

സുഗന്ധവ്യഞ്ജനങ്ങളിലെ മികവിനുള്ള എഐഎസ്ഇഎഫ് അവാര്‍ഡിന് ശാസ്ത്രജ്ഞന്‍ ഡോ.എം.എന്‍.ആര്‍. വേണുഗോപാല്‍ അര്‍ഹനായി.

കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ആനന്ദ് വെങ്കിട്ടരാമന്‍, ഐഎസ്ഇഎഫ് വൈസ് ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.