14
Tuesday
May 2024
May 2024
റെജി ജോസഫിന് സി.വി. പാപ്പച്ചന് അവാര്‍ഡ്
Posted on: April 23, 2022
കൊച്ചി: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന് മാധ്യമ അവാര്‍ഡിന് സ്പെഷ്യല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് അര്‍ഹനായി.
ദീപികയില്‍ പ്രസിദ്ധീകരിച്ച കോവിഡ് അതിജീവനം കേരള മോഡല്‍’ എന്ന ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. 15,000 രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്കാരം നാളെ വൈകുന്നേരം ആറിന്എറണാകുളം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദി ജൂറി പരാമര്‍ശത്തിന് (10,000 രൂപയും ഫലകവും) അര്‍ഹയായി. മാധ്യമരംഗത്ത് റെജി ജോസഫിനു ലഭിക്കുന്ന 89-ാമത്തെ അവാര്‍ഡാണ്.
TAGS: Deepika | Reji Joseph | Reji Pazhayidom |
News in this Section