സിജോ കുരുവിള എഡിഐഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: July 14, 2021

കൊച്ചി : സ്റ്റാര്‍ട്ട് അപ് സംരഭകരുടെ സംഘടനയായ എഡിഐഎഫ് തലപ്പത്തേക്ക് സിജോ കൂരിവിള ജോര്‍ജ്.

എഡിഐഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ ചുമതലയേറ്റു. സ്റ്റാര്‍ട്ട് അപ് വില്ലേജ് സ്ഥാപക സിഇഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോയുടെ നേട്ടം കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ് മേഖലയുടെ വളര്‍ച്ചയ്ക്കും ഗുണകരമാകും.

ഐടി മേഖലയിലെ സംഘടനയായ നാസകോമിന് സമാനമായി രാജ്യം മുഴുവനുമുള്ള സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് എഡിഐ എഫ് (അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍ ).

സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍, കോടതി വിധികള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട്ട് അപ്് കമ്പനികളെ ബോധവത്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമമുഖത്ത് എത്തിക്കുകയും ചെയ്യുക എന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന് സിജോകുരുവിള പറഞ്ഞു.