മാരുതി സുസുക്കി മുൻ എംഡി ജഗദീഷ് ഖട്ടാർ അന്തരിച്ചു

Posted on: April 27, 2021

ന്യൂഡല്‍ഹി: കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന ജഗദീഷ് ഖട്ടാര്‍ (79) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

1942-ല്‍ ഇന്നത്തെ പാകിസ്താനില്‍ ജനിച്ച അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയിലെ പഠനത്തിനുശേഷം സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ വിവിധ വകുപ്പുകളിലും പൊതുേമഖലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. കേന്ദ്ര ഉരുക്കു മന്ത്രാലയ ജോയന്റ് സെക്രട്ടറിയുമായിരുന്നു. 1993-ലാണ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി അദ്ദേഹം മാരുതിയുടെ ഭാഗമാകുന്നത്.

1999 മുതല്‍ 2007 വരെ മാരുതി എം.ഡിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ മാരുതിക്കായി. 2007-ല്‍ മാരുതിയില്‍നിന്നു വിരമിച്ച ശേഷം കാര്‍നേഷന്‍ ഓട്ടോ ഇന്ത്യ എന്ന മള്‍ട്ടി ബ്രാന്‍ഡ് പാന്‍-ഇന്ത്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് എന്ന പുതിയ കമ്പനി സ്ഥാപിച്ചു. കാര്‍നേഷനെ പിന്നീട് മഹീന്ദ്ര ഫസ്റ്റ് ചോയ്സ് ഏറ്റെടുത്തു.