പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

Posted on: April 9, 2021

കൊച്ചി: ഇന്ത്യയില്‍ ഇഒഎസ് അംബാസഡര്‍ പ്രോഗ്രാം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനണ്‍ പ്രമുഖ ചലചിത്ര സംവിധായകനും ഛായാഗ്രാഹനും നിര്‍മാതാവുമായ സന്തോഷ് ശിവനെ പ്രതിനിധായി ഉള്‍പ്പെടുത്തി. പ്രമുഖരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയുടെ ഭാഗമായാണിത്. ഇന്ത്യന്‍ ചലചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകനായ ശിവന് 30 വര്‍ഷത്തിലേറെ പരിചയമുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ ചലചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍, പ്രത്യേകിച്ച് മലയാളത്തിലാണ് ഏറെ പ്രശസ്തി നേടിയിട്ടുള്ളത്. 14 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ശിവനെ 2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ചലചിത്രങ്ങളോടുള്ള ശിവന്റെ അഭിനിവേശം ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്സിന്റെ സ്ഥാപക അംഗമാക്കി. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമോട്ടോഗ്രാഫേഴ്സിലെ ഇന്ത്യയുടെ പ്രതിനിധിയുമാണ്. മണി രത്നത്തിന്റെ ദളപതിയിലൂടെയാണ് ശിവന്‍ ദേശീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റോജ, ദില്‍സെ, ഇരുവര്‍, കാലാപാനി തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രശസ്തി വര്‍ധിപ്പിച്ചു. ദേശീയ തലത്തില്‍ മാത്രമല്ല രാജ്യാന്തര തലത്തിലും ശിവന്റെ സൃഷ്ടികള്‍ ശ്രദ്ധ നേടി. ബ്രൈഡ് ആന്‍ഡ് പ്രെജൂഡിസ്, മിസ്ട്രസ് ഓഫ് സ്പൈസസ്, ദി ടെററിസ്റ്റ് (ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയം) തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യാന്തര തലത്തില്‍ 21 ബഹുമതികളും ശിവന്‍ സ്വന്തമാക്കി. ലൈസ് വീ ടെല്‍, ചെക്ക ചിവന്ത വാനം, രജനികാന്തിന്റെ ദര്‍ബാര്‍ എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍. മുംബൈക്കര്‍ എന്ന ശിവന്റെ ചിത്രം പോസ്റ്റ് പൊഡക്ഷന്‍ ഘട്ടത്തിലാണ്. അദേഹത്തിന്റെ ബാരോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

കാനണിന്റെ ഏറ്റവും പുതിയ സിനിമ കാമറ ഇഒഎസ് സി70 സിനിമ കാമറ ഉപയോഗിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണ് ശിവന്‍. കാനണ്‍ന്റെ ആദ്യത്തെ ആര്‍എഫ് മൗണ്ട് സിനിമ ഇഒഎസ് കാമറയാണിത്. നൂതനമായ ഒടിടി ഉള്ളടക്കങ്ങളുടെ സൃഷ്ടിക്കായുള്ള പര്യവേഷണത്തിനും ഉപയോഗിക്കാം.
കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയുടെ ഭാഗമായി ദൃശ്യങ്ങളിലൂടെ കഥ പറയുന്ന സന്തോഷ് ശിവനെ കൂടെ കൂട്ടാനായതില്‍ സന്തോഷമുണ്ടെന്നും കാനണ്‍ ഇഒഎസ് അംബാസഡര്‍ പരിപാടി നിലവിലുള്ളതും ഭാവി വാഗ്ദാനങ്ങളുമായ ഫോട്ടോഗ്രാഫര്‍മാരെയും സിനിമ നിര്‍മാതാക്കളെയും പ്രതിനിധീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും തന്റെ അനുഭവങ്ങളും അഭിനിവേശവും കൂടി, ചലച്ചിത്ര വ്യവസായത്തിലെ കുതിച്ചുചാട്ടത്തിന്റെ മാത്രമല്ല, ദൃശ്യ വിരുന്നൊരുക്കി കഥപറയാനുള്ള കാനണ്‍ന്റെ കാഴ്ചപ്പാടു പങ്കുവെക്കുന്നതിനുമുള്ള മികച്ച അംബാസഡറാണ് ശിവനെന്നും കാനണ്‍ കണ്‍സ്യൂമര്‍ സിസ്റ്റംസ് പ്രൊഡക്റ്റ്സ്, ഇമേജിംഗ് കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.

ഒടിടി ഉള്ളടക്കങ്ങളുടെ ശ്രദ്ധേയമായ വളര്‍ച്ചയോടെ, പ്രക്ഷേപണ വ്യവസായം സമീപകാലത്ത് നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, അവിടെയാണ് ശിവനെപ്പോലുള്ള സ്രഷ്ടാക്കളുടെ അനുഭവം ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാകുന്നതെന്നും കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍ പരിപാടിയിലൂടെ ഏറ്റവും പുതിയ ട്രെന്‍ഡുകളുമായി പൊരുത്തപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഏറ്റവും അനുയോജ്യമായ സാങ്കേതികവിദ്യയിലും ചലചിത്ര നിര്‍മാണം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു.

കാനണ്‍ ഇഒഎസ് സിനിമ അംബാസഡര്‍ കുടുംബത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും കാലങ്ങളായി, കാനണ്‍ സിനിമാ രംഗത്ത് മികച്ച സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു, ഇത് തന്നെപ്പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ യാഥാര്‍ത്ഥ്യത്തിലേക്ക് ചിത്രീകരിക്കാന്‍ പ്രാപ്തമാക്കിയെന്നും കാനണുമായി അടുത്ത് പ്രവര്‍ത്തിക്കുക മാത്രമല്ല, ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന രാജ്യത്ത് കലയോടുള്ള അഭിനിവേശം വളര്‍ത്താനും എനിക്ക് അവസരം ലഭിക്കുന്നുവെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ തന്റെ പുതിയ വര്‍ക്ക് ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്നും കൂടാതെ മിറര്‍ലെസ് ആര്‍എഫ് സാങ്കേതിക വിദ്യയിലുള്ള ഒരു സിനിമാ ഇഒഎസ് കാമറ തിരഞ്ഞെടുക്കുന്നത് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അനുയോജ്യമായ ഒരു സംയോജനമാണെന്നും വിശ്വസിക്കുന്നുവെന്നും നിലവില്‍ കാനണ്‍ സിനിമ ഇഒഎസ് സി70 കാമറ തെരഞ്ഞെടുക്കുന്നതായും 8കെ വീഡിയോ റെക്കോഡിങ് സാധ്യമായ വിപ്ലവകരമായ മിറര്‍ലെസ് കാനണ്‍ ഇഒഎസ് ആര്‍5 കാമറ കൂടി ചേര്‍ക്കുമെന്നും ശിവന്‍ കൂട്ടിചേര്‍ത്തു.

ഫോട്ടോഗ്രാഫി സമൂഹത്തിലെ പ്രമുഖരുമായുള്ള സഹകരണത്തില്‍ അറിയപ്പെടുന്ന കാനണ്‍ ഇഒഎസ് സിനിമ അംബാസഡറിലൂടെ വൈവിധ്യമാര്‍ന്ന ചലചിത്രകാരന്മാരുടെ നിര ഒരുക്കുകയാണ്. വെള്ളത്തിനടിയിലെ ചിത്രീകരണത്തില്‍ പ്രശസ്തമായ സുമീര്‍ വര്‍മ, അല്‍ഫോന്‍സ് റോയ്, ബേദി സഹോദരന്മാര്‍ (വിജയ്-അജയ് ബേദി), പ്രിയ തൂവശ്ശേരി, രാജേഷ് ഗുപ്ത തുടങ്ങിയ പ്രശസ്ത ഛായാഗ്രാഹകര്‍ പരിപാടിയുടെ ഭാഗമായിട്ടുണ്ട്.