ടി പി എം ഇബ്രാഹിംഖാന്‍ സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്

Posted on: April 30, 2019

കൊച്ചി : കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായി അഡ്വ. ടി. പി. എം. ഇബ്രാഹിംഖാനെ വീണ്ടും തെരഞ്ഞെടുത്തു. പി.എസ്. രാമചന്ദ്രന്‍ പിള്ളയാണ് ജനറല്‍സെക്രട്ടറി.

സി. എ. ഏബ്രഹാം തോമസ് – ട്രഷറര്‍, ഡോ. വി.കെ. ജയകുമാര്‍ – വര്‍ക്കിംഗ് പ്രസിഡന്റ്, സത്യദേവന്‍ – ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജോര്‍ജ്ജ് കുളങ്ങര, എ.എം. അബൂബേക്കര്‍, രാമകൃഷ്ണന്‍, കെ.എം. ഹാരിസ് -വൈസ് പ്രസിഡന്റുമാര്‍, അമൃത്‌ലാല്‍ .കെ, ജെ. എബ്രഹാം നാസര്‍, വിക്ടര്‍ പി.എ., കെ.എസ്.ബി.എ. തങ്ങള്‍ – സെക്രട്ടറിമാര്‍, ഡോ. കെ.വര്‍ഗീസ്, സി.പി. കുഞ്ഞുമുഹമ്മദ്, ഗോകുലം ഗോപാലന്‍ (രക്ഷാധികാരികള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കൂടാതെ പന്ത്രണ്ട് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. എറണാകുളം ഗ്രീറ്റ്‌സ് പബ്ലിക്ക് സ്‌കൂളില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ വി. അനില്‍കുമാര്‍ വരണാധികാരിയായിരുന്നു.