April 2024
ഡോ. രാജു നാരായണസ്വാമിക്ക് ഒന്നാം റാങ്ക്
Posted on: July 21, 2016
തിരുവനന്തപുരം : ഡോ. രാജു നാരായണസ്വാമിക്ക് ബൗദ്ധിക സ്വത്തവകാശത്തിൽ ഒന്നാം റാങ്കോടെ പി.ജി. ഡിപ്ലോമ. ബംഗലുരു നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് 700 ൽ 620 മാർക്ക് നേടിയാണ് റാങ്ക് നേടിയത്. നിയമം, ടെക്നോളജി വിഷയത്തിൽ സ്വാമി നേടുന്ന 17 ാമത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമയാണിത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദേഹം കൃഷിവകുപ്പ് സെക്രട്ടറിയാണ്.
അടുത്തമാസം ബംഗലുരുവിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂറിന്റെ സാന്നിധ്യത്തിൽ ബിരുദം സമ്മാനിക്കും. അഴിമതിക്കെതിരായ പോരാട്ടത്തിന് ഐ.ആർ.ഡി.എസ് ലക്നൗ അടുത്തയിടെ പ്രത്യേക പുരസ്കാരം നൽകി രാജു നാരായണസ്വാമിയെ ആദരിച്ചിരുന്നു.
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍