ആകാശ എയര്‍ 72 വിമാനങ്ങള്‍ വാങ്ങുന്നു

Posted on: November 19, 2021

കൊച്ചി : പ്രമുഖ നിക്ഷപക നായരാകേഷ് ജുന്‍ജുന്‍വാല ഭൂരിപക്ഷം ഓഹരികള്‍ കൈയാളുന്ന പുതിയ വിമാനക്കമ്പനിയായ ‘ആകാശ എയര്‍’ 72 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടു. അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ‘ബോയിംഗു’മായാണ് കരാര്‍. 737 മാക്‌സ് എന്ന മോഡലിലുള്ള വിമാനങ്ങളാകും ആകാശ എയര്‍ വാങ്ങുക. ഏതാണ്ട് 67,500 കോടി രൂപയുടേതാണ് ഇടപാട്.

സി.എഫ്.എം. ഇന്റര്‍നാഷണല്‍ എന്നകമ്പനിയില്‍ നിന്നാണ് വിമാനങ്ങള്‍ക്കു വേണ്ടിയുള്ള എന്‍ജിന്‍ വാങ്ങുക. ഇതിനായി അവരുമായി കരാറിലെത്തിയിട്ടുണ്ട്. 33,750 കോടി രൂപയുടേതാണ് ഈ കരാര്‍.
അള്‍ട്രാ-ലോ കോസ്റ്റ് വിമാനക്കമ്പനിയായി 2022 പകുതിയോടെ സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ജെറ്റ് എയര്‍വെയ്‌സിന്റസി.ഇ.ഒ. ആയിരുന്ന വിനയ് ദുബെ, അദ്ദേഹത്തിന്റ സഹ പ്രവര്‍ത്തകനായിരുന്ന പ്ര
വീണ്‍ അയ്യര്‍, ആനന്ദ് ശ്രീനിവാസന്‍ എന്നിവരാണ് കമ്പനിയുടെ സഹ സ്ഥാപകര്‍.

ദുബൈ ആണ് സി.ഇ.ഒ. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മേധാവിയായിരുന്ന ആദിത്യ ഘോഷും കോ-ഫൗണ്ടറായി ചേര്‍ന്നിട്ടുണ്ട്. ഇടക്കാലത്ത് അദ്ദേഹംഓയോ റൂംസിന്റ സി.ഇ.ഒ. ആയി പ്രവര്‍
ത്തിച്ചിരുന്നു.

ഏറ്റവും വേഗത്തില്‍ വളരുന്ന വ്യാമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന വളര്‍ച്ചാസാധ്യതയാണ് ഇവിടെയുള്ളതെന്നും കമ്പനി സി.ഇ.ഒ. വിനയ് ദുബൈ പറഞ്ഞു.

TAGS: Akasa Air |