കൊച്ചിയില്‍നിന്ന് ആകാശയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

Posted on: June 8, 2023

കൊച്ചി : കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കും അഹമ്മദാബാദിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍. മുംബൈയിലേക്ക് രണ്ടാമത്തെ സര്‍വീസും ആരംഭിക്കുന്നുണ്ട്. 15 മുതല്‍ ആണ് പുതിയ സര്‍വീസുകള്‍.

നിലവില്‍ ആകാശ എയറിന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 3 സര്‍വീസും മുംബൈയിലേക്ക് ഒരു
സര്‍വീസുമാണുള്ളത്. മുംബൈയിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ഉച്ചയ്ക്ക് 1ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 3.10ന് മുംബൈയിലെത്തും. മടക്ക് വിമാനം 3.50ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.50ന് കൊച്ചിയിലെത്തും.

ഹൈദരാബാദ് വിമാനം രാവിലെ 8.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 10.10ന് ഹൈദരാബാദിലെത്തും. ഹൈദരാബാദില്‍ നിന്ന് 10.50ന് മടങ്ങുന്ന വിമാനം12.25ന് കൊച്ചിയില്‍. അഹമ്മദാബാദ് വിമാനം അഹമ്മദാബാദില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് 7.55ന് കൊച്ചിയിലെത്തും. മടക്കവിമാനം വൈകിട്ട് 6.40ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.10 ന് അഹമ്മദാബാദില്‍ എത്തും.

TAGS: Akasa Air |