ഹാരിസണ്‍ മലയാളം ഏഷ്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍

Posted on: July 22, 2021

കൊച്ചി : ആര്‍.പി. ഗോയെങ്ക (ആര്‍.പി.ജി.) ഗ്രൂപ്പിനു കീഴില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹാരിസണ്‍സ് മലയാളം’, ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ആഗോള തലത്തില്‍ കമ്പനികളുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ആധികാരികമായ പഠനംടത്തുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ 16-ാം സ്ഥാ
നത്താണ് ഹാരിസണ്‍സ്. ഏഷ്യയിലെ 200 മുന്‍നിര കമ്പനികളില്‍നിന്നാണ് പട്ടിക തയ്യാറാക്കിയത്. ഇതിനായി, തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് ജീവനക്കാരോട് രഹസ്യമായി വിവരങ്ങള്‍ അന്വേഷിച്ചു.

കമ്പനികളുടെ വിശ്വസ്തത, നൂതനാശയങ്ങള്‍, മൂല്യങ്ങള്‍, നേതൃഗുണം എന്നിവ കണക്കിലെടു
ത്തു. ഏഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും 16 രാജ്യങ്ങളിലായി 33 ലക്ഷം ജീവനക്കാരെ സര്‍വേയില്‍ പങ്കെടുപ്പിച്ചു. തൊഴിലാളികളോടുള്ള പ്രതിബദ്ധതയും മികച്ച തൊഴില്‍ അന്തരീക്ഷവുമാണ് ഈ ബഹുമതി നേടാന്‍ സഹായിച്ചതെ ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവും മുഴുവന്‍സമയ ഡയറക്ടറുമായ ചെറിയാന്‍ എം. ജോര്‍ജ് പറഞ്ഞു. ജീവനക്കാരുടെ സംതൃപ്തി അളക്കാന്‍ ആര്‍.പി.ജി. ഗ്രൂ
പ്പ് ‘ഹാപ്പിനെസ് ഇന്‍ഡെക്‌സി’ന് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ ഏഷ്യയിലെ ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പനികളില്‍ 21 ശതമാനവും ഇന്ത്യയില്‍നിന്നുള്ളവയാണ്. കോര്‍പ്പറേറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ജീവനക്കാരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയും ലാഭത്തിന്റെ ഒരു
പങ്ക് കൈമാറുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് പട്ടികയില്‍ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയിലെ ‘ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക്’ പട്ടികയില്‍ ആറാം സ്ഥാനത്ത് ഹാരിസണ്‍സ് എത്തിയിട്ടുണ്ട്.