കോവിഡ് പ്രതിരോധത്തിന് എല്‍ജി 55 ലക്ഷം ഡോളര്‍ നല്‍കും

Posted on: May 15, 2021

കൊച്ചി : ഇന്ത്യയില്‍ 24-ാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍.ജി. ഇലക്ട്രോണിക്‌സ് കോവിഡ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി 55 ലക്ഷം ഡോളറിന്റെ സഹായം നല്‍കും. അതായത്, ഏതാണ്ട് 41 കോടി രൂപ. അടിയന്തര സാഹചര്യത്തില്‍ താത്കാലിക ആശുപത്രി നിര്‍മിക്കാനുള്ള സഹായമാണ് ഇത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ 10 ആശുപത്രികള്‍ സ്ഥാപിക്കാനുള്ള സഹായമായിരിക്കും കമ്പനി ഒരുക്കുക.

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിയായ എയിംസിന് കൂടുതല്‍ കിടക്കകള്‍ സ്ഥാപിക്കാന്‍ കമ്പനി സഹായമൊരുക്കി. മുന്നൂറോളം ആശുപത്രികളില്‍ വാട്ടര്‍ പ്യൂരിഫയര്‍, എ.സി., ഫ്രിഡ്ഡ്, ടി.വി. എന്നിവ സ്ഥാപിക്കാനുള്ള സഹായംനേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം അക്ഷയപാത്ര ഫൗണ്ടേഷനുമായി ചേര്‍ന്ന് 10 ലക്ഷം പേര്‍ക്ക് ഭക്ഷണ വിതരണം നിര്‍വഹിച്ചിട്ടുണ്ട്.

TAGS: LG |