ബജറ്റ് ഇന്ത്യയുടെയും ലോകത്തിന്റെയും ആത്മവിശ്വാസം ഉയർത്തുന്നത് – പ്രധാനമന്ത്രി

Posted on: February 2, 2021

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കര്‍ഷകരുമാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”അഭൂതപൂര്‍വമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിര്‍ഭര്‍ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്”- പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളിലേക്കു ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണു നല്‍കിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ തുക നീക്കിവെച്ചു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു – മോദി പറഞ്ഞു.

TAGS: Narendra Modi |