ഡല്‍ഹി – തിരുവനന്തപുരം വിമാനയാത്രയുടെ ടിക്കറ്റ് നിരക്ക് 6500 മുതല്‍ 18,6500 വരെ

Posted on: May 22, 2020


ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രാ നിരക്ക് ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം നിയന്ത്രിക്കും. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നഷ്ടമുണ്ടാകാത്ത വിധം കുറഞ്ഞ നിരക്കും ഉയര്‍ന്ന നിരക്കും നിശ്ചയിക്കും. ലോക്ഡൗണ്‍ നഷ്ടം നികത്താന്‍ വിമാനക്കമ്പനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതു തടയാനാണിത്.

യാത്രാ ദൈര്‍ഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാകും നിരക്ക് നിശ്ചയിക്കുകയെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി വ്യക്തമാക്കി. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി – തിരുവനന്തപുരം യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 6500 രൂപയും പരമാവധി 18,600 രൂപയുമായിരിക്കും. ഇതിന്റെ ശരാശരിക്കു താഴെയുള്ള നിരക്കില്‍ 40 ശതമാനം സീറ്റുകള്‍ അനുവദിക്കും.

യാത്രാ ദൈര്‍ഘ്യം കുറഞ്ഞതും കൂടിയതുമായ നിരക്ക് എന്ന ക്രമത്തില്‍ (കേരള റൂട്ടുകള്‍ ബ്രാക്കറ്റില്‍)

40 മിനിറ്റ് വരെ : 2000-6000 രൂപ (ബംഗലുരു – കൊച്ചി, തിരുവനന്തപുരം – കൊച്ചി ), 40 – 60 മിനിറ്റ് : 2500 – 7500 (ബംഗലുരു – കോഴിക്കോട്, ബംഗലുരു – തിരുവനന്തപുരം, ചെന്നൈ – കോഴിക്കോട്, ചെന്നൈ – തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചി, ചെന്നൈ – കൊച്ചി)

60-90 മിനിറ്റ് : 3000-9000 (അഹമ്മദാബാദ് – കൊച്ചി, ഹൈദരാബാദ് – തിരുവനന്തപുരം, പുന്നെ – കൊച്ചി),  90-120 മിനിറ്റ് : 3500 – 10,000 (മുംബൈ – തിരുവനന്തപുരം), 120-150 മിനിറ്റ് : (4500-1300), 150 – 180 മിനിറ്റ് : 5500 – 15,700 (കോഴിക്കോട് – ഡല്‍ഹി, കൊച്ചി – ഡല്‍ഹി), 180 – 210 മിനിറ്റ് : 6500-18,600 (ഡല്‍ഹി – തിരുവനന്തപുരം).

TAGS: IndiGo |