ആനന്ദ് പിരമൾ സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തുന്നു

Posted on: July 24, 2019

മുംബൈ : പിരമൾ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് പിരമൾ ഓൺലൈൻ ഷോപ്പിംഗ് സംരംഭമായ സ്‌നാപ്ഡീലിൽ മൂലധന നിക്ഷേപം നടത്തുന്നു. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയാണ് ആനന്ദ് പിരമളിന്റെ പത്‌നി.

കുനാൽ ബാൽ, രോഹിത് ബൻസാൽ എന്നിവർ ചേർന്ന് 2010 ഫെബ്രുവരിയിലാണ് ഡൽഹി ആസ്ഥാനമായി സ്‌നാപ്ഡീൽ ആരംഭിച്ചത്. ഫ്‌ളിപ്കാർട്ട് ഏറ്റെടുക്കലിൽ നിന്ന് പിന്മാറിയതോടെ സ്‌നാപ്ഡീൽ പ്രതിസന്ധിയിലായി. പുതിയ നിക്ഷേപം സ്‌നാപ്ഡീലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയേക്കും.