ടാറ്റാ ട്രസ്റ്റ് കോവിഡ് പ്രതിരോധത്തിനായി പ്രത്യേക സുരക്ഷാഉപകരണങ്ങള്‍ വിമാനത്തിലെത്തിക്കും

Posted on: April 17, 2020


മുംബൈ: ടാറ്റാ  ട്രസ്റ്റ് രാജ്യത്തെങ്ങും കോവിഡ് -19 രോഗത്തിനെതിരേയുള്ള പ്രതിരോധത്തിനായി 150 കോടി രൂപ മൂല്യം വരുന്ന നിര്‍ണായകമായ സുരക്ഷാഉപകരണങ്ങള്‍ വിമാനത്തിലെത്തിച്ചു നല്കും. ടാറ്റാ  ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പിന്തുണയോടെയാണ് ഇത്.

കവര്‍ഓള്‍, മാസ്‌ക്കുകള്‍, കൈയുറകള്‍, കണ്ണടകള്‍ എന്നിവയടങ്ങിയ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ് കിറ്റുകള്‍, എന്‍ 95, കെഎന്‍95 മാസ്‌കുകള്‍, വിവിധ തരത്തിലുള്ള സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവയാണ് പ്രത്യേകമായി ഇറക്കുമതി ചെയ്യുന്നത്. ഏതാണ്ട് ഒരു കോടി ഉപകരണങ്ങള്‍ വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളില്‍ എത്തിക്കും.

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ കോവിഡിനെതിരായുള്ള യുദ്ധത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ചെയര്‍മാന്‍ രത്തന്‍  ടാറ്റായുടെ ആഹ്വാനത്തെതുടര്‍ന്നാണ് ടാറ്റാ  ട്രസ്റ്റ്‌സിന്റെ ഈ നടപടി

TAGS: Tata Trusts |