എല്‍.ഐ.സി.യുടെ ആസ്തി 31.11 ലക്ഷം കോടി രൂപ

Posted on: September 3, 2019

മുംബൈ : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ ആകെ ആസ്തി 31.11 ലക്ഷം കോടി രൂപയിലെത്തി. പുതുതായി അവതരിപ്പിച്ച 32 വ്യക്തിഗത പോളിസികള്‍ മികച്ച നേട്ടമായതായി കമ്പനി അറിയിച്ചു. 2019 ജൂലായ് അവസാനംവരെയുള്ള കണക്കുകള്‍പ്രകാരം ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ എല്‍.ഐ.സി. യുടെ വിപണിവിഹിതം 73.1 ശതമാനമാണ്.

1956-ല്‍ അഞ്ചുകോടി രൂപ മൂലധനത്തില്‍ 168 ഓഫീസുകളുമായാണ് എല്‍.ഐ.സി. തുടങ്ങിയത്. ഇന്ന് ഓഫീസുകളുടെ എണ്ണം 4851 ആയി.

ഒരു ലക്ഷത്തിലധികം ജീവനക്കാരും 11.70 ലക്ഷം ഏജന്റുമാരും 29.09 കോടിയിലധികം പോളിസികളുമാണ് എല്‍.ഐ.സിക്ക് ഇപ്പോഴുള്ളത്.

TAGS: LIC |