ടി.സി. എസ് : ജീവനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: July 10, 2019

കൊച്ചി : രാജ്യത്തെ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) 2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 12,356 ജീവനക്കാരുടെ അറ്റ വളര്‍ച്ച നേടി.

കൊഴിഞ്ഞുപോക്കിന്റെ തോത് കുറച്ചശേഷമുള്ള കണക്കാണിത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019 ജൂണ്‍ 30 – ലെ കണക്കനുസരിച്ച് 4,36,641 പേരാണ് ടി. സി. എസില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 36.1 ശതമാനവും സ്ത്രീകളാണ്. 149 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടി.സി.എസിന്റെ വിവിധ കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

30,000- ത്തോളം ബിരുദധാരികള്‍ക്ക് പുതുതായി നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
അതിനിടെ, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 10.8 ശതമാനം വളര്‍ച്ചയോടെ 8.131 കോടി രൂപ അറ്റാദായം നേടി. മൂന്നു മാസത്തെ വരുമാനം 11.4 ശതമാനം വര്‍ധിച്ച് 38,172 കോടി രൂപയായി.

TAGS: TCS |