ഊബറിന് ഇന്ത്യയില്‍ നിന്ന് 533 കോടി വരുമാനം

Posted on: January 23, 2019

കൊച്ചി : ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിന് ഇന്ത്യയില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് കോടികള്‍. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഊബറിന്റെ ഇന്ത്യയിലെ വരുമാനം 30 ശതമാനം വളര്‍ന്ന് 533 കോടി രൂപയായി.

തൊട്ടു മുന്‍വര്‍ഷം വരുമാനത്തില്‍ 10 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. 410 കോടി രൂപയായിരുന്നു 2016 – 17ല്‍. ഡല്‍ഹി പീഡനത്തെ തുടര്‍ന്ന് ഊബറിന് തിരിച്ചടി നേരിട്ട വര്‍ഷമായിരുന്നു അത്. തിരക്കുള്ള സമയങ്ങളില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തുന്നതിനെതിരെ ഏതാനും സംസ്ഥാനങ്ങള്‍ നടപടി കൈക്കൊണ്ടതും വിലങ്ങുതടിയായി.

അമേരിക്ക ആസ്ഥാനമായ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. അതേ സമയം, ഈ രംഗത്തെ ഇന്ത്യന്‍ കമ്പനിയായ ഒലാ ക്യാബ്‌സ് ഇതുവരെ 2017 – 18 ലെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടിട്ടില്ല. 2016 – 17 ല്‍ വരുമാനം 1,380 കോടിയായിരുന്നു.

TAGS: Uber |