വയനാട് മില്‍ക്ക് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

Posted on: February 23, 2021

സുല്‍ത്താന്‍ബത്തേരി: ബത്തേരി പാല്‍വിതരണ സഹകരണ സംഘത്തിന്റെ ‘വയനാട് മില്‍ക്ക്’ പുതിയ ഉത്പന്നങ്ങളായി റിച്ച് തൈര്, കട്ടിമോര് എന്നിവ വിപണിയിലിറിക്കി.

ആദ്യവില്പന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.കെ. പൗലോസ് അധ്യക്ഷത വഹിച്ചു. മാത്യു സെബാസ്റ്റ്യന്‍, പി.പി. പ്രജിഷ, ബേബി വര്‍ഗീസ്, പി.പി. വിജയന്‍, കെ.സി. ഗോപിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.