‘ഓണസമൃദ്ധി’; കിറ്റ് വിതരണം നടത്തി ലയണ്‍സ് ക്ലബ്

Posted on: August 30, 2022

അത്താണി : അയ്യന്തോള്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി. വിതരണം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആലീസ് ജോര്‍ജ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലയിലുടനീളം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവത്തനങ്ങളുടെ ഭാഗമായി മേഖലകളിലെ കോളനികള്‍ കേന്ദ്രീകരിച്ച് ഓണക്കിറ്റ് വിതരണം ചെയ്യും.

ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ഡോ. രാമനാഥന്‍, രാമകൃഷ്ണ മേനോന്‍, ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ.എം അഷറഫ്, പി ജെ ജോര്‍ജ്കുട്ടി, എം ശ്രീനിവാസന്‍, ലിജോജോര്‍ജ് കുട്ടി, കാര്‍ത്തിക് കോമളകുമാര്‍, ഏലിയാമ ലാസര്‍ വാര്‍ഡ് മെമ്പര്‍ ലീന ജെറി എന്നിവര്‍ പ്രസംഗിച്ചു.

TAGS: Lions Club |