വിദ്യാര്‍ത്ഥികള്‍ക്ക് ആയോധനകല പരിശീലന പദ്ധതിയുമായി ലയണ്‍സ് ക്ലബ് 318ഡി

Posted on: August 13, 2022

തൃശ്ശൂര്‍ : വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ രക്ഷക്കായി ആയോധാന കല പരിശീലനവുമായി ലയണ്‍സ് ക്ലബ് 318ഡി. പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ലയണ്‍സ് 318ഡിയുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പെണ്‍കുട്ടികള്‍ക്കാണ് അയോധനകല പരിശീലനം നല്‍കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ആയോധന കലാ പരിശീലനം സഹായകരമാകുമെന്നു സുഷമ നന്ദകുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഐ. പി. എസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഫാ. മാര്‍ട്ടിന്‍ കെ.എ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍സ് ജെയിംസ് വളപ്പില വിശിഷ്ട അതിഥിയായി.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ് പദ്ധതി വിശദീകരിച്ചു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ സ് തോമസ് എ.സി. അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനവര്‍ ലയണ്‍ കെ കെ സജീവ്കുമാര്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഷാജു എം ബി, ഷാജി ബി വടക്കന്‍, ജോജീ എം. ജെ എന്നിവര്‍ സംസാരിച്ചു.

 

TAGS: Lions Club |