വിദ്യാര്‍ത്ഥികളെ ആദരിച്ചു

Posted on: October 8, 2021

തൃശ്ശൂര്‍ : ലയണ്‍സ് ക്ലബ് ഇന്റ്റര്‍നാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തൃശ്ശൂര്‍ വെഡിംഗ് വില്ലേജില്‍ നടന്ന ചടങ്ങ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പി.എം.ജെ.ഫ് ലയണ്‍ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ജോര്‍ജ് മൊറേലി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ലിയോ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എംജെഫ് ലയണ്‍ കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു

തുടര്‍ന്ന് ഇന്റര്‍നാഷണല്‍ യൂത്ത് മെന്റ്റര്‍ ലയണ്‍ സിജു തോമസ് തോട്ടാപ്പിള്ളയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ട്രെയിനിംഗ് പരിപാടികളും സംഘടിപ്പിച്ചു .

മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ ലയണ്‍ സാജു ആന്റണി പാത്താടന്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ലയണ്‍ പിഎംജെഫ് സുഷമ നന്ദകുമാര്‍, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പിഎംജെഫ് ലയണ്‍ ടോണി എനോക്കാരന്‍, മറ്റു ലിയോ ഡിസ്ട്രിക്ട് ക്ലബ്ബ് ഓഫീസര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.