സംരംഭകര്‍ക്ക് വ്യവസായം തുടങ്ങാന്‍ പൂര്‍ണ പിന്തുണയെന്ന് വ്യവസായ മന്ത്രി

Posted on: July 21, 2021

കോട്ടയം : ഏതു സംരംഭകര്‍ക്കും നിയമാനുസൃതം വ്യവസായം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നു വ്യവസായമന്ത്രി പി. രാജീവ്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തിയമീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.  ഉത്തരവാദിത്വ നിക്ഷേപവും ഉത്തരവാദിത്വ വ്യവസായവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതിന് നിയമങ്ങള്‍ ബാധകമല്ലെന്നു പറയാനാവില്ല. നിലവിലെ ചട്ടങ്ങളും നിയമങ്ങളും കാലഹരണപ്പെട്ട തോ സങ്കീര്‍ണമോ അപ്രസക്തമോ ആണെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന മൂന്നംഗ കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്താം. ഇത്തരം കാര്യങ്ങള്‍ പഠിച്ചു മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാ മാറ്റങ്ങളും വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായത്തിന്റെ സമ്മിപ്പ്, ആധുനികവത്കരണം, സാധ്യവര്‍ണം എന്നിവയുമായി ബന്ധപ്പെട്ട നിയമാനുസൃതം ലഭിക്കേണ്ട അനുമതികളുടെ കാര്യത്തില്‍ തീര്‍പ്പു കല്പ്പിക്കുന്നതിനുള്ള ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് നിയമസഭയില്‍ ഉടന്‍ കൊണ്ടുവരും.

ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിമപരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കാലഹരണപ്പെട്ട നിയമങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ബില്ലും ഉടന്‍ കൊണ്ടുവരും. വ്യവസായ സ്ഥാപനങ്ങളില്‍ ഓരോ വകുപ്പുകളും വേറിട്ട് പരിശോധനകള്‍ നടത്തുന്ന സ്ഥിതി ഒഴിവാക്കി കേന്ദ്രീകൃത പരിശോധനയ്ക്കുള്ള ഓണ്‍ ലൈന്‍ സംവിധാനം ഓഗസ്റ്റ് മാസത്തോടെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂമി പാട്ടം സംബന്ധിച്ച നയങ്ങള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംരംകര്‍ക്ക് കൈത്താങ്ങായി പ്രാവര്‍ത്തിക്കമാക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി പരിഹാര പരിപാടികളില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികളുടെസ്ഥിതി അറിയാന്‍ വെബ് പോര്‍ട്ട് സജ്ജമാക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെകട്ടറി എ.പി, എം. മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ പി.കെ. ജയശി, ജില്ലാ പോലീസ്ചീഫ് ഡി ശില്‍പ്പ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: P. Rajeev |